localtop news

കടൽക്ഷോഭം: ശാശ്വത പരിഹാരം അനിവാര്യം അഡ്വ.പി.ഗവാസ്

കോഴിക്കോട്: കടലുണ്ടി പഞ്ചായത്തിലെ തീരദേശത്തെ കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പുളിമൂട് നിർമ്മാണം, കടൽഭിത്തിയുടെ ഉയരവും വീതിയും കൂട്ടി ശക്തിപ്പെടുത്തൽ എന്നിവയുടെ സാധ്യതകളെക്കുറിച്ച് വിദ്ഗദ്ധപഠനം നടത്തണമെന്നും ദുരിതബാധിതർക്ക് അടിയന്തര സഹായം എത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.ഗവാസ് സർക്കാറിനോട് ആവശ്യപ്പെട്ടു..
കടൽക്ഷോഭം രൂക്ഷമായ കടലുണ്ടിക്കടവ്, വാക്കടവ്, കപ്പലങ്ങാടി, കോട്ടക്കണ്ടി, ചാലിയം മുല്ല എന്നീ പ്രദേശങ്ങൾ സന്ദർശിച്ചു.ശക്തമായ തിരയിൽ വാസയോഗ്യമല്ലാതായ കുടുംബങ്ങളെ നേരിൽ കണ്ട് അവരുടെ പ്രയാസങ്ങൾ ചോദിച്ചറിഞ്ഞു. മഴക്കാലത്തെ ഈ ദുരിതത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് അവർ പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ കടൽ ഭിത്തിയുടെ ഉയരവും വീതിയും കൂട്ടണമെന്ന പ്രദേശവാസികളുടെ ആവശ്യം ജില്ലാ കലക്ടറുടെയും, മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട്, ബ്ലോക്ക് മെമ്പർ രേഷ്മ വെള്ളായിക്കോട്ട്, മെമ്പർ ഹക്കീമമാളിയേക്കൽ, പിലാക്കാട്ട് ഷൺമുഖൻ, അനിൽ മാരാത്ത് അഡ്വ.കെ.സി.അൻസാർ എന്നിവരും ജില്ലാ പഞ്ചായത്ത് മെമ്പ റോടൊപ്പമുണ്ടായിരുന്നു.

..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close