KERALAlocaltop news

കോഴിക്കോട് നഗരസഭയ്ക്കു 60.40 കോടി രൂപയുടെ മിച്ച ബജറ്റ്

** നിരവധി നൂതന പദ്ധതികൾ; ക്ഷീരബല പോല ആവർത്തന പദ്ധതികളും

കോഴിക്കോട് : നടപ്പുവർഷത്തെ 99 കോടി രൂപയുടെ നീക്കിയിരിപ്പടക്കം മൊത്തം 1238 കോടി രൂപ വരവും, 1178 കോടിയുടെ ചെലവും, 60.40 കോടിയുടെ മിച്ചവും നിർദ്ദേശിക്കുന്ന 2024-25 വർഷത്തെ മതിപ്പ് ബജറ്റ് ഡെപ്യൂട്ടി മേയർ സി.പി മുസഫിർ അഹമ്മദ് . വസ്തു നികുതിയിനത്തിൽ 64 കോടി, തൊഴിൽ നികുതി 20 കോടി, ഭൂമി – കെട്ടിട വാടകയിനത്തിൽ 22 കോടി, ഡി ആൻ്റ് ഒ ലൈസൻസ് 5.5 കോടി, ബസ് സ്റ്റാൻ്റ് ഫീസ് 65 ലക്ഷം, കെട്ടിട നിർമാണ പെർമിറ്റ് ഫീസ് 22 കോടി എന്നിങ്ങനെ തനത് വരുമാനം പ്രതീക്ഷിക്കുന്നു. റോഡ് അറ്റകുറ്റപണികൾ 17.46 കോടി, കെട്ടിട അറ്റകുറ്റ പണിക്ക് 96 ലക്ഷം, തെരുവ് വിളക്ക് കത്തിക്കൽ 7.53 കോടി, ശുചീകരണം 1.13 കോടി തുടങ്ങിയാണ് ചെലവിനങ്ങൾ.                   മൂലധന ചെലവിനത്തിൽ ഭൂമി ഏറ്റെടുക്കലിന് 15 കോടി, റോഡ് ടാർ – കോൺക്രീറ്റിന് 42.75 കോടി, നഗര സംവിധാനം 32.52 കോടി, വായ്പാ തിരിച്ചടവ് 31.60 കോടി, അമൃത് പദ്ധതി 432.70 കോടി, പി.എം എ വൈ ലൈഫ് ഫ്ലാറ്റ് നിർമാണം – 110 കോടി, തുടങ്ങിയാണ് 1178 കോടിയുടെ മൊത്തം ചെലവിൽ ഉൾപ്പെടുക. ശുചിത്വ നഗരം, സാഹിത്യ നഗരം, വയോജന സൗഹൃദ നഗരം എന്നീപദ്ധതികൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടാണ് ബജറ്റ് അവതരണം.

പ്രധാന നിർദ്ദേശങ്ങൾ:
-ആരോഗ്യ പരിപാലനം കാര്യക്ഷമമാക്കാൻ 18 ഇന പദ്ധതികൾ
-നൂറ് ശതമാനം വ്യാപാര സ്ഥാപനങ്ങളും അഴക് പദ്ധതിക്ക് കീഴിൽ കൊണ്ടു വരും
-മാലിന്യസംസ്കരണത്തിന് പുതിയ ഉപകരണങ്ങൾ വാങ്ങും
-ശുചിത്വ തൊഴിലാളികളെ നമസ്തേ പദ്ധതിയിൽ പുനരധിവസിപ്പിക്കാൻ 30 ലക്ഷം
-ഞെളിയൻ പറമ്പിൽ പരിസരവാസികളുടെ ജല സ്രോതസ് സംരക്ഷിക്കാനും റോഡടക്കം അടിസ്ഥാന സൗകര്യത്തിനും പദ്ധതിക്കായി 50 ലക്ഷം
– ആറ് കേന്ദ്രങ്ങളിൽ കൂടി ടേക് എ ബ്രേക് കെട്ടിടങ്ങൾക്ക് ഒരു കോടി
-അമൃത് 2 പദ്ധതിയിലേക്ക് മാറ്റിയ ആവിക്കൽ, കോതി. സരോവരം മലിനജല സംസ്കരണ പ്ലാന്റുകൾക്കായി 208 കോടി
-പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റാൻ നടപടി ത്വരിതപ്പെടുത്തും
-നഗരത്തിലെ ശുചിത്വം ഉറപ്പാക്കാൻ 12 ഇന  പദ്ധതികൾ
-75 വാർഡിലും തണലിടം വയോജന കേന്ദ്രമൊരുക്കാൻ 75 ലക്ഷം
-വയോജന ക്ഷേമത്തിനായി 12 ഇന പദ്ധതികൾ
-കുടുംബശ്രീ വഴി വിധവകൾ നടത്തുന്ന ചായക്കടകൾക്ക് 27 ലക്ഷം
-കുടുംബശ്രീക്ക് ആസ്ഥാന മന്തിരം പണിയാൻ ഒരുകോടി
-സാഹിത്യ നഗരം പദ്ധതിക്ക് ഒരുകോടി. അനുബന്ധ പദ്ധതികൾക്ക് അഞ്ചു കോടി. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സാഹിത്യോത്സവം, ഫോക്ലോർ കലോത്സവം, നഗരത്തിൽ പ്രധാന കേന്ദ്രങ്ങളിൽ സംഗീതവേദി
-ഉതര്സവ നഗരിയാക്കി മാറ്റാൻ 50 ലക്ഷം
-പാർപ്പിട പദ്ധതികൾക്കായി 35 കോടി
-വിദ്യാഭ്യാസ മേഖലയിൽ പദ്ധതികൾക്കായി 16 കോടി
-എല്ലാ വീട്ടിലും മൂന്ന് കൊല്ലം കൊണ്ട് കായ്ക്കുന്ന തെങ്ങിൻ തൈ എത്തിക്കും
-കർഷക മേഖലക്ക് മൊത്തം 1.59 കോടി, മുഗ സംരക്ഷണത്തിന് 3.15 കോടി
-പ്രധാനയിടങ്ങളിൽ വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കാൻ 12 ലക്ഷം
-ടാഗോർ ഹാൾ പണിക്ക് ഒരുകോടി
-സെൻട്രൽ മാർക്കറ്റ് നവീകരണത്തിന് ഒരുകോടി
-മൊഫ്യൂസിൽ സ്റ്റാന്റിൽ ക്ലോക് ടവർ
-മെഡിക്കൽ കോളജിന് മുന്നിൽ എസ്കലേറ്റർ
-യുവതികളുടെ കായിക ക്ഷേമം ഉന്നമിട്ട് ധീരം പദ്ധതി
-മാസത്തിലൊരിക്കൽ ഹെറിറ്റേജ് ടൂർ
-കാലിക്കറ്റ് പ്രസ് ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിന് അഞ്ച് ലക്ഷം
-മാനാഞ്ചലറക്ക് പുറമെ മറ്റ് രണ്ടിടങ്ങളിൽ കൂടി സൗജന്യ വൈഫൈ
-കിഡ്നി ശസ്ത്ര ക്രിയക്ക് ശേഷം വീട്ടിൽ നിയന്ത്രണങ്ങളോടെ താമസികാൻ കഴിയാത്തവർക്കായി സർജറി ആഫ്റ്റർ കെയർ
-90 പ്രാദേശിക റോഡുകൾ നഗരസഭ ഏറ്റെടുക്കും
-എരവത്ത് കുന്ന്, പൂനൂർ പുഴ മേഖല എന്നിവിടങ്ങളിൽ 50 ലക്ഷം ചെലവിൽ സുഗതകുമാരിയുടെയും പ്രൊഫ. ശോഭീന്ദ്രന്റെയും പേരിൽ പരിസ്ഥിതി സൗഹൃദ പദ്ധതി.
-നഗരത്തിലെ മുഴുവൻ കാവുകളും സംരക്ഷിക്കാനുള്ള പദ്ധതിക്ക് 50ലക്ഷം
-സ്ത്രീകൾക്കും കുട്ടികൾക്കും 24 മണിക്കൂറും സുരക്ഷിതമായി ഉപയോഗിക്കാനുള്ള ജെന്റർ സേഫ് കോറിഡോർ
-നഗരത്തിലെത്തുന്നവർക്കായി ഡോർമെറ്ററി, ശുചിമുറികൾ കൂട്ടി യോജിപ്പിച്ച് സോസ്റ്റർ സംരംഭങ്ങൾ
-പുതിയ 25 അങ്കണവാടി കെട്ടിടങ്ങൾക്ക് 1.5 കോടി, അകണവാടികളോട് ചേർന്ന് പൂന്തോട്ടവും ഐ.സി.ഡി.എസുകൾക്ക് ഓഫീസുകളും
-28 ഹെൽത് ആന്റ് വെൽനസ് സെന്ററുകളും മാർച്ച് 31 നകം പ്രവർത്തനക്ഷമമാക്കും
-വാർഡ് തല ജനകീയ ഇടപെടലിലൂടെ അന്യാധീനപ്പെട്ട നഗര സഭ ഭൂമി തിരിച്ച് പിടിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ്
-പുതിയ വജ്ര ജൂബിലി കെട്ടിടത്തിന് കെട്ടിടത്തിന്റെ പ്രാഥമിക നടപടിക്ക് ഒരു കോടി
-വെള്ളയിൽ കസ്റ്റംസ് റോഡിൽ പുതിയ വാണിജ്യസമുച്ചയം
-മെഡിക്കൽ കോളജ് ബസ് ടെർമിനലിന് ഈ കൊല്ലം നടപടി
-നഗരത്തിൽ ആദ്യ ഫുഡ് സ്ട്രീറ്റ് ഈ മാസം, മൂന്നിടത്ത് കൂടി പുതിയ ഫുഡ് സ്ട്രീറ്റുകൾ
-ജി.ഐ.എസ് മാപ്പിങ്ങ് പൂർത്തിയാക്കാൻ മൂന്ന് കോടി
-കോർപറേഷന് ഐ.എസ്.ഒ സർടിജിക്കേഷൻ കിട്ടാനുള്ള പ്രവർത്തനം തുടങ്ങാൻ രണ്ട് ലക്ഷം രൂപ
-കോർപറേഷന്റെ പ്രധാന ഓഫീസിലും മേഖല ഓഫീസിലും പഞ്ചിങ് എർപ്പെടുത്തും
-രേഖകൾ ഡിജിറ്റലാക്കാൻ അഞ്ച് കോടി
-സർക്കിൾ ഓഫീസുകൾ മെച്ചപ്പെടുത്താൻ അഞ്ച് ലക്ഷം
-പണി കഴിഞ്ഞ വനിതാഹോസ്റ്റലും ഷീലോഡ്ജും ഫെബ്രുവരിയിൽ തുറക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close