KERALAlocaltop news

വയനാട്ടിലെ കർഷകർക്ക് ഐക്യദാർഡ്യമായി നാളെ താമരശേരി രൂപതയിൽ പ്രതിഷേധ ജ്വാല

താമരശേരി: വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയ വയനാട്ടിലെ കർഷകർക്ക് ഐക്യദാർഡ്യമായി നാളെ മുഴുവൻ ദേവാലയങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിക്കാൻ താമരശേരി ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലിൻ്റെ ആഹ്വാനം. അദ്ദേഹം പുറപ്പട്ടുവിച്ച സർക്കുലർ താഴെ –

സ്നേഹമുള്ള വൈദികരേ, സമർപ്പിതരേ, സഹോദരീസഹോദരന്മാരേ,

വന്യജീവി ആക്രമണത്തിൽ വയനാട്ടിലും നമ്മുടെ രൂപതയിലും നിരവധി കൃഷിയിടങ്ങൾ നശിക്കുകയും കഴിഞ്ഞ 17 ദിവസങ്ങളിലായി മൂന്നുപേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. പലർക്കും കൃഷി ഇന്ന് അസാധ്യമായി. ചിലർ മലയോരങ്ങളിലെ വീടുകൾ ഒഴിഞ്ഞ് മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഈ ദിവസങ്ങളിൽ ജീവൻ നഷ്ടപ്പെട്ട അജീഷും പോളും കടുവയുടെ ആക്രമണത്താൽ ഏതാനും ആഴ്‌ചകൾക്ക് മുമ്പ് കൊല്ലപ്പെട്ട തോമസും നമ്മുടെ ശരാശരി കർഷകൻ്റെ ദുരവസ്ഥയും അവൻ നേരിടുന്ന അനീതിയു മാണ് പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ രൂപതയിലും വിവിധ സ്ഥലങ്ങളിൽ കാട്ടാനയുടെ ആക്രമണമുണ്ടായി. ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ഭരണകൂടത്തി ന്റെയും വനംവകുപ്പിൻ്റെയും അനാസ്ഥയും നിഷ്ക്രിയത്വവുമൂലമാണ്. നമ്മുടെ നാട്ടിൽ, നമ്മുടെ വീട്ടിൽ, നമ്മുടെ ഭൂമിയിൽ ഭയമില്ലാതെ ജീവിക്കാനും കൃഷിചെയ്യാനുമുള്ള സാഹചര്യം ഒരുക്കി ത്തരുവാനാണ് ഇന്ന് സർക്കാരിനോടും വനംവകുപ്പിനോടും നമ്മൾ ചോദിക്കുന്നത്. വന്യമൃഗശല്യം തടയുവാൻ ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ഇതിനോടകം തയ്യാറാക്കി പലപ്രാവശ്യം സർക്കാരിനോട് നമ്മൾ നിർദ്ദേശിച്ചിട്ടുണ്ട്. അവ സമയോചിതമാ യിട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഈ ദുരന്തങ്ങൾ സംഭവിക്കില്ലായിരുന്നു. ഭരണകൂടവും വനംവകുപ്പും കർഷകന്റെ ജീവിക്കാനും കൃഷി ചെയ്യാനുമുള്ള ജന്മാവകാശത്തെ ഇല്ലാതാക്കുന്ന ക്രൂരമായ സമീപനം ഇനിയൊരിക്കലും ആവർത്തിക്കാൻ പാടില്ല. നാളെ ഞായറാഴ്‌ച (2024 ഫെബ്രുവരി 18) രൂപതയിലെ മുഴുവൻ ഇടവകയിലും സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെയും ഇൻഫാമിന്റെയും മറ്റെല്ലാം സംഘടനകളുടെയും നേതൃത്വത്തിൽ ഇടവകാംഗങ്ങൾ എല്ലാവരും വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞ ജീവനുകളെയും കൃഷി നഷ്ടപ്പെട്ട കുടുംബങ്ങളെയും അവഗണിക്കുന്ന സർക്കാർ സംവിധാനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധജ്വാല സംഘടിപ്പി ക്കണം. കർഷകരടക്കമുള്ള നാനാജാതി മതസ്ഥരെയും മറ്റ് അനുഭാവികളെയും നിലനിൽപ്പിനു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ പങ്കുചേർക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. അനീതിക്കെതിരെ, ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നമുക്ക് ഒരുമിച്ചു നിൽക്കാം, ഒരുമിച്ചു പോരാടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close