കോഴിക്കോട് : നാൽപത് കുടുംബങ്ങൾക്ക് പ്രത്യക്ഷമായും അഞ്ഞൂറോളം പേർക്ക് പരോക്ഷമായും ഗുണകരമാവുന്ന കൊമ്മേരി മുക്കണ്ണിയിൽ കല്യാണി അമ്മ റോഡ് യാഥാർത്ഥ്യമായി. കോർപ്പറേഷൻ കൗൺസിലർ കവിത അരുൺ ഉദ്ഘാടനം നിർവഹിച്ചു. റോഡ് നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ താജുദ്ദീൻ പി അധ്യക്ഷത വഹിച്ചു. റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ മുസ്തഫ കൊമ്മേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ വിജയൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വാർഡ് കൺവീനർ യു സജീർ , സഹദേവൻ, കെ.പി ആസിഫ്, ശ്രീധരൻ, കൊമ്മേരി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി മുസ്തഫ പെരിഞ്ചിക്കൽ, സി സുധീഷ് കുമാർ, മോഹൻദാസ്, മുക്കണ്ണിയിൽ ചന്ദ്രൻ, ബിജു കെ , മുജീബ് ചെറുകാട്ട് തുടങ്ങിയവർ സംസാരിച്ചു. സൂരജ് ചമ്പയിൽ സ്വാഗതവും സി. ത്രിവേണി നന്ദിയും പറഞ്ഞു. റോഡ് നിർമ്മാണ കമ്മിറ്റി അംഗങ്ങളായ നോബ്ൾ, എൻ.പി സലീം, ബാബു രാജ് ചമ്പയിൽ, തച്ചറക്കൽ സുനി, സുശാന്ത് വി.പി. നിശാന്ത് വി.പി, ശ്രീകല ഇ.കെ, അമീൻ, നൗഫൽ ബാബു , നിസാർ, ടി.കെ സന്തോഷ്, സി വിനിത , രാജൻ, കാർത്തികേയൻ, ഫിറോസ്, അനിൽകുമാർ, വിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.