KERALAlocaltop news

കോഴിക്കോട് നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്ന് പേർ പിടിയിൽ* *_എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്‌, ഹാഷിഷ് ഓയിൽ, എം ഡി എം എ എസ്റ്റസി പിൽ ,കഞ്ചാവ് എന്നിവ പോലീസ് കണ്ടെടുത്തു

 

കോഴിക്കോട് : കോഴിക്കോട് സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ പ്രത്യേക പരിശോധനയിൽ പിടിയിലായത് വൻ ലഹരിമരുന്ന് സംഘം.

പാലാഴി അത്താണിയിലെ സ്വകാര്യ അപാർട്മെന്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തി വന്ന മേപ്പാടി കിളിയമണ്ണ വീട്ടിൽ മുഹമ്മദ് ഷാമിൽ റഷീദ് (25), അത്തോളി കളത്തുംകണ്ടി ഫൻഷാസ് (24), വയനാട് കപ്പംകൊല്ലി പതിയിൽ വീട്ടിൽ നൗഫൽ അലി (22), എന്നിവരെയാണ് എസ് ഐ ധനഞ്ജയദാസ് ടി വി യുടെ നേത്യത്ത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്ത്വത്തിലുള്ള ഡിസ്ടിക്റ്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫും ) ചേർന്ന് പിടികൂടി.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.അക്ബർ ഐ.പി.എസ് ന്റെ നിർദേശപ്രകാരം ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് വരുന്നത് ഹോട്ടലുകൾ, ഫ്‌ളാറ്റുകൾ, വാടക വീടുകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും നടത്തുന്നുണ്ടെന്ന വിവരം ഡാൻസാഫിനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനയിൽ കഴിഞ്ഞ ദിവസം സ്വകാര്യ ലോഡ്ജിൽ നിന്ന് അഞ്ച് ഗ്രാം എംഡി എം എ യുമായി അരിക്കോട് സ്വദേശിയായ യുവതിയും കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശിയും പിടിയിലായിരുന്നും .

ബഹു: ഡി സി പി എ ശ്രീനിവാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ത്ഥാനത്തിൽ പാലാഴിയിലെ എം എൽ എ റോഡിലുള്ള ഒരു സ്വകാര്യ ഫ്ലാറ്റിൽ പരിശോധന നടത്തവേ ഇവർ താമസിച്ച റൂമിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക സിന്ധറ്റിക്ക് മരുന്നുകളായ 31.30 ഗ്രാം എം ഡി എം എ . 450 മില്ലിഗ്രാം ,എസ് ഡി സ്റ്റാബ് (35 എണ്ണം ) ., 780 മില്ലിഗ്രാം എക്സ്റ്റസി പിൽ 11.50 ഗ്രാം കഞ്ചാവ് . 3 മില്ലിഗ്രാം ഹാഷിഷ് ഓയിൽ എനിവയും ലഹരി മരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നിരവധി കവറുകളും തൂക്കുന്ന മെഷീനും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസി ബി പേപ്പർ എന്നിവ പോലീസ് കണ്ടെടുത്തത്.

ഇതിൽ .002 ഗ്രാം എൽ.എസ്.ഡി യോ .5 ഗ്രാം എം.ഡി.എം.എ യോ കൈവശം സൂക്ഷിക്കുന്നത് 10 വർഷത്തോളം തടവ് ലഭിക്കാവുന്ന കുറ്റകൃത്യം ആണ്.

ഒരു വട്ടം ഉപയോഗിച്ചാൽ പോലും ലഹരിക്ക് അടിമയാകുന്ന മാരക ലഹരി മരുന്നാണ് മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ എന്നറിയപ്പെടുന്ന എം.ഡി.എം.എ, ഡി.ജെ പാർട്ടികളിൽ അസാധാരണ ഉന്മേഷം ലഭിക്കുമെന്നതിനാൽ പാർട്ടി ഡ്രഗ്ഗ് ആയും ലൈംഗീക ഉത്തേജനവുമാണ് എം.ഡി.എം.എ എന്ന ഈ മാരക ലഹരിമരുന്നിന് യുവതി യുവാക്കൾക്കിടയിൽ ഇത്രയധികം പ്രചാരം ലഭിക്കാൻ കാരണം.

ഇവന്റ് മാനേജ്‌മെന്റ് ന്റെ മറവിൽ ആണ് ഇവർ ലഹരി കച്ചവടം നടത്തിയ ത് ഇവർ B Tech ബിരുദ്ധ ധാരികളാണ് ഇർക്ക് എവിടെ നിന്ന് മയക്ക്മരുന്ന് വന്നും എന്നതിനെ കുറിച്ചു ആർക്കൊക്കെയാണ് ഇത് വിൽപ്പന നടത്തുന്നതെന്നും കൂടുതൽ അന്വേഷണം നടത്തിയാലെ മനസിലാക്കാൻ സാധിക്കും എന്ന് പന്തീരാങ്കാവ് സർക്കിൾ ഇൻസ്പെക്റ്റർ ഗണേഷ് കുമാർ എൻ പറഞ്ഞു. തുടർ അന്വേഷണം പന്തീരാങ്കാവ് സർക്കിൾ ഇൻസ്പെക്ട്ടർ ഏറ്റെടുത്തു.

സമൂഹത്തിന്റെ കൂട്ടായ സഹകരണതോട് കൂടി മാത്രമേ ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ സാധിക്കുകയുള്ളു എന്നും ലഹരി മാഫിയകൾ വിദ്യാർഥികളെ ലക്ഷ്യം വെക്കുന്നതിനാൽ തങ്ങളുടെ കുട്ടികൾ എവിടെയെല്ലാം പോകുന്നു എന്നും എന്ത് ചെയ്യുന്നു എന്നും ശ്രെദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കൂടി ഉത്തരവാദിത്തം ആണെന്നും ലഹരിക്കെതിരെ കടുത്ത നടപടിയാണ് കോഴിക്കോട് സിറ്റി പൊലീസ് സ്വീകരിച്ചു വരുന്നതെന്നും ഫറോഖ് അസിസ്റ്റന്റെ കമ്മിഷണർ എ എം സിദ്ധിഖ് പറഞ്ഞു.

കഴിഞ്ഞ മാസം ഡാൻസാഫിന്റെ നേതൃത്ത്വത്തിൽ വൻ ലഹരി മരുന്ന് വേട്ടയാണ് കോഴിക്കോട് സിറ്റിയിൽ നടത്തിയത് ആറ് കേസുകളിലായി 300 ഗ്രാം എം ഡി എം എ യും , ഇരുപത് കിലോയോളം കഞ്ചാവും , 400 എണ്ണം എൽ എസ് ഡി സ്റ്റാബും, 200 റോളം എംഡിഎം എ പ്പിൽ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്.

കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത് സീനിയർ.സി.പി.ഒ കെ. അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ പ്രഭീഷ് ടി, ശ്രീജിത്ത്കുമാർ പി സി പി ഒ മാരായ രഞ്ജിത്ത് എം, സനൂജ് എൻ , കിരൺ പി കെ , ഹരീഷ് കുമാർ ടി കെ , സുബിൻ വിഎം ഡ്രൈവർ സി പി ഒ വിഷ്ണു തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close