KERALAlocaltop news

ആനി രാജയ്ക്ക് കൂമ്പാറയിൽ ഗംഭീര സ്വീകരണം

കൂമ്പാറ : വയനാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി  ആനി രാജയുടെ തെരഞ്ഞെടുപ്പു പര്യടന പരിപാടിക്ക്  കൂമ്പാറയിൽ വൻ സ്വീകരണം നല്കി. കമ്മറ്റി ചെയർമാൻ ജോൺസൺ കളത്തിങ്ങലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ലിൻ്റോ ജോസഫ് എംഎൽഎ, പി.എം. തോമസ് മാസ്റ്റർ, അബ്രാഹം മാനുവൽ , വി.പി. ജോയി, പി.കെ.കണ്ണൻ , സി.പി.എം.ഏരിയ സെക്ടറി വി.കെ. വിനോദ്, മോഹനൻ മാസ്റ്റർ, വിത്സൻ പുല്ലുവേലിൽ, കെ.ഇ. ജലീൽ, കെ. എം അബ്ദുറഹിമാൻ, ഒ.എ.സോമൻ, മേരി തങ്കച്ചൻ, ടോമി മണിമല, ടേംസൺ മൈലാടി,ജയ്സൻ കുരിക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥാനാർത്ഥി  ആനി രാജയെ മുത്തുക്കുടയുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു, വയനാട്ടിലെ ജനങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും ഇവിടുത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതുവരെ കൂടെ ഉണ്ടാകുമെന്നും ആനി രാജ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close