ആലപ്പുഴ: പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയോട് ചേര്‍ന്നു നില്‍ക്കാന്‍ കോണ്‍ഗ്രസിന് എങ്ങനെയാണ് കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. കേരളത്തില്‍ ബിജെപി ജയിക്കില്ലെന്നും ഒരു സീറ്റില്‍ പോലും ബിജെപി രണ്ടാംസ്ഥാനത്ത് പോലും എത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ 2016 ലെ നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നു. നേമത്ത് നിന്നായിരുന്നു അത്. 2011 ല്‍ നേമത്ത് 17.38 ശതമാനം വോട്ട് യുഡിഎഫിനുണ്ടായിരുന്നു. 2016ല്‍ അത് 9.7 ശതമാനമായി കുറഞ്ഞു. ഈ കോണ്‍ഗ്രസ് വോട്ടുകള്‍ എവിടെപോയതാണ്. ഈ കോണ്‍ഗ്രസ് വോട്ടുകള്‍ കിട്ടിയപ്പോഴാണ് ബിജെപി അക്കൗണ്ട് തുറന്നത്.
സ്വന്തം വോട്ട് ദാനം ചെയ്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം ഒരുക്കിയവരാണ് കോണ്‍ഗ്രസ്. എന്നാല്‍ നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഞങ്ങള്‍. ഞങ്ങളുടെ ചരിത്രത്തില്‍ അത് കാണാനാവില്ല. രാഷ്ട്രത്തിനും ജനങ്ങള്‍ക്കും എതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിര്‍ക്കും. അതാണ് എല്‍ഡിഎഫ് നല്‍കുന്ന ഉറപ്പ്.’ കോണ്‍ഗ്രസിന് കടന്നാക്രമിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.