KERALAlocaltop news

ബിസ്ക്‌കറ്റിന്റെ തൂക്കത്തിൽ കുറവ്; ബ്രിട്ടാനിയക്ക് 50,000 രൂപ പിഴ

 

ത്യശൂർ: ബിസ്കറ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനെക്കാൾ തൂക്കം കുറഞ്ഞതിന് ബ്രിട്ടാനിയ കമ്പനിയോട് 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നൽകാൻ തൃശൂർ ഉപഭോക്ത്യ തർക്കപരിഹാര കമീഷൻ ഉത്തരവ്. ഭാവിയിൽ ഇത് ആവർത്തിക്കരുതെന്ന് കർശന നിർദേശം നൽകിയ കമീഷൻ, സംസ്ഥാന വ്യാപക പരിശോധന നടത്താൻ കേരള ലീഗൽ മെട്രോളജി കൺട്രോളറോടും ആവശ്യപ്പെട്ടു.

പരാതിക്കാരൻ ചുക്കിരി റോയൽ ബേക്കറിയി ൽനിന്ന് രണ്ട് പാക്കറ്റ് ബ്രിട്ടാനിയ ന്യൂട്രി ചോയ്‌സ് തിൻ ആരോറൂട്ട് ബിസ്കറ്റ് വാങ്ങിയിരുന്നു. ഒരു പാക്കറ്റിന് 40 രൂപയാണ് വില. 300 ഗ്രാമായിരുന്നു പാക്കറ്റുകളിൽ രേഖപ്പെടുത്തിയ തൂക്കം. തൂക്കത്തിൽ സംശയം തോന്നി ജോർജ് പരിശോധിച്ചപ്പോൾ ഒരു പാക്കറ്റിൽ 268 ഗ്രാമും അടുത്തതിൽ 249 ഗ്രാമുമാണ് തൂക്കം കണ്ടെത്തിയത്.

തുടർന്ന് തൃശൂർ ലീഗൽ മെട്രോളജി അസിസ്റ്റൻ്റ് കൺട്രോളർക്ക് പരാതി നൽകുകയും തൂക്കം പരിശോധിച്ച് ആരോപണം ശരിയാണെന്ന് ബോ ധ്യപ്പെടുകയും ചെയ്തു.

ഇതിനെ തുടർന്നാണ് ഉപഭോക്തൃ കമീഷനിൽ ഹരജി ഫയൽ ചെയ്തത്. ഹരജിക്കാരന് വേണ്ടി അ ഡ്വ. എ.ഡി. ബെന്നി ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close