KERALA
പരസ്പരം പ്രശംസിച്ച് മേയറും സുരേഷ് ഗോപിയും; എതിര്‍ക്കുന്നവരെ ജനത്തിന് കൈകാര്യം ചെയ്യാമെന്ന് എം പി
തൃശൂര്‍: പരസ്പരം പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസും. രാഷ്ട്രീയം വ്യത്യസ്തമെങ്കിലും മേയര്‍ തന്റെ ഫണ്ട് വിനിയോഗിച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ഫണ്ട് വിനിയോഗിച്ച മേയറോട് ആദരവും സ്‌നേഹവും മാത്രമാണ് തോന്നുന്നത്.
മേയര്‍ക്കെതിരെ നില്‍ക്കുന്നത് ആരെന്ന് ജനത്തിന് അറിയാം, അവരെ നിങ്ങള്‍ കൈകാര്യം ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനം സുരേഷ് ഗോപിയെ ജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെയാണെന്ന് മേയര്‍ പറഞ്ഞു. തൃശൂരിന്റെ വികസനത്തിനായി വലിയ വലിയ സംരഭങ്ങള്‍ സുരേഷ് ഗോപിയുടെ മനസിലുണ്ടെന്നും മേയര്‍ പറഞ്ഞു. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായാണ് സുരേഷ് ഗോപി തൃശൂരില്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയെ പരസ്യമായി പിന്തുണച്ച ഇടതുപക്ഷ മുന്നണി മേയറുടെ നടപടി വിവാദമായിരുന്നു. ഇപ്പോഴിതാ മേയര്‍ ആ നിലപാട് ഒന്ന് കൂടി ഊട്ടിയുറപ്പിച്ചിരിക്കുന്നു.