KERALAlocaltop news

കോഴിക്കോട് വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന സംഘം; ഓട്ടോ ഡ്രൈവറെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ഓട്ടോ തൊഴിലാളി സംഘടന

കോഴിക്കോട്: നഗരത്തില്‍വെച്ച് വയോധികയെ ആക്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവറായ പ്രതി ഒളിവില്‍. പുല്‍പ്പള്ളി സ്വദേശി ജോസഫീനയുടെ രണ്ടരപവന്റെ മാലയാണ് പ്രതി പിടിച്ചുപറിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമിക്കപ്പെട്ടത്.

കോഴിക്കോട് ടൗണ്‍ സിഐക്കാണ് കേസിന്റെ അന്വേഷണ ചുമതല. കോഴിക്കോട്ടെ ഓട്ടോഡ്രൈവര്‍മാരുടെ സല്‍പേരിനും ആത്മാഭിമാനത്തിനും കളങ്കംവരുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഓട്ടോ തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. ഓട്ടോ തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വയനാട് പുല്‍പ്പള്ളി സ്വദേശിനി 68-കാരി ജോസഫീന ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമിക്കപ്പെടുന്നത്.

more news :പ്രകാശ് ജാവദേക്കര്‍ വീണ്ടും കേരള പ്രഭാരി; വി മുരളീധരന്‍ കേന്ദ്രനേതൃത്വത്തിലേക്ക്, അനില്‍ ആന്റണിക്കും ചുമതല

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം
https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോ കയറിയ ജോസഫീനയെ ഡ്രൈവര്‍ ആക്രമിക്കുകയായിരുന്നു. കവര്‍ച്ചക്കിടെ ജോസഫീന ഓട്ടോയില്‍ നിന്നും പുറത്തേക്ക് വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close