KERALAlocalVIRAL

വയോധികയെ ആക്രമിച്ച് സ്വർണ്ണം കവർന്ന ഓട്ടോഡ്രൈവർ പിടിയിൽ : പിടികൂടിയത് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ പോലീസും ചേർന്ന്*

 

കോഴിക്കോട്: നഗര മധ്യത്തിൽ യാത്രക്കായി ഓട്ടോയിൽകയറിയ വയോധികയെ ആക്രമിച്ച് രണ്ട് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ  സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ അസി.കമ്മീഷണർ കെ.ജി സുരേഷിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.കുണ്ടായിതോട് കുളത്തറമ്മൽ വീട്ടിൽ ഉണ്ണികൃഷ്ണൻ(50 ) നെയാണ് ടൗൺ ഇൻസ്പെക്ടർ ബിജു പ്രകാശിൻ്റെ നേതൃത്വത്തിൽ
സബ്ബ് ഇൻസ്പെക്ടർ
പി.കെ.ഇബ്രായി അറസ്റ്റ് ചെയ്തു.

ജൂലൈ മൂന്നാംതീയ്യതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ മകൻ്റെ വീട്ടിൽ നിന്നും ട്രെയിൻ മാർഗ്ഗം കോഴിക്കോട്ടെത്തിയ 69 വയസ്സുള്ള വയനാട് പുൽപ്പള്ളി സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. എംസി സി ബാങ്ക് പരിസരത്ത് നിന്നും കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻ്റ് പരിസരത്തേക്ക് ഓട്ടോയിൽ കയറിയ വയോധികയെ വഴി തെറ്റിച്ച് ചിന്താ വളപ്പ്,പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്ത് എത്തിച്ച ശേഷം ആക്രമിക്കുകയായിരു ന്നു.ഇവരുടെ കഴുത്തിലണിഞ്ഞിരുന്ന രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല പിടിച്ചു പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ബലമായി പിടിച്ച് പുറത്തേക്ക് വലിച്ചിടുകയും ചെയ്തു.ഭയന്നു പോയ ഇവർ ബസ്സിൽ കയറി ഓമശ്ശേരിയിലു ള്ള സഹോദരൻ്റെ വീട്ടിലെത്തുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ചികിത്സയിൽ വയോധികയുടെ രണ്ടു പല്ലുകൾ നഷ്ടപ്പെട്ടതായും താടിയെല്ലിന് പരിക്കേറ്റ തായും കണ്ടു.തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മാന്യതക്ക് പേരു കേട്ട കോഴിക്കോട് ഓട്ടോ ഡ്രൈവർമാരുടെ സൽപേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലും, സ്ത്രീ സുരക്ഷക്ക് പേര് കേട്ട നഗരത്തിൽ നടന്ന ഈ സംഭവത്തെ വളരെ ഗൗരവത്തിൽ കണ്ട ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നഗരത്തിൽ രാത്രി ഓടുന്ന മുഴുവൻ ഓട്ടോകളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചും മറ്റ് ശാസ്ത്രീയ തെളിവുകളിലൂടെയുമാണ് പ്രതിയിലേക്ക് എത്തിയത്.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നു മ്മൽ,ശ്രീജിത്ത് പടിയാത്ത് ,ഷഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി,രാകേഷ് ചൈതന്യം ടൗൺ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ മുരളീധരൻ,എ.മുഹമ്മദ് സിയാദ്, ബൈജു നാഥ്.എം, സീനിയർ സിപി ഒ ശ്രീജിത്ത് കുമാർ പി,രജിത്ത്,സിപിഒ ജിതേന്ദ്രൻ എൻ, രഞ്ജിത്ത്.സി, പ്രജിത്ത് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

*ജില്ലയിലെ വ്യക്തമായ രേഖകളില്ലാതെ ഓടുന്ന ഓട്ടോകളെ കുറിച്ച് തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ലഹരി വസ്തുക്കൾ ഉപയോഗിച്ചും ഓട്ടോ സ്റ്റാൻ്റിൽ കയറ്റാതെ കറങ്ങി നടന്ന് യാത്രക്കാരെ കയറ്റി കൂടുതൽ പണം അവശ്യപ്പെട്ടിട്ടുള്ള പരാതികളും പോലീസിന് ലഭിക്കുന്നുണ്ട്. ഇത്തരം ആളുകൾക്കെതിരെയും വാഹനങ്ങൾക്കെതിരെയും ശക്തമായ നിയമ നടപടിക ൾ സ്വീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി രാജ്പാൽ മീണ പറഞ്ഞു*

*പ്രതിജീവകാരുണ്യ പ്രവർത്തകൻ*
…………………………………………………
പ്രതിയെ കുറിച്ച് അന്വേഷിച്ച പോലീസ് ശരിക്കും ഞെട്ടുകയു ണ്ടായി.സ്ഥിരമായി മദ്യപിക്കാറു ണ്ടെങ്കിലും, അപകടങ്ങളിൽ പെട്ടവരെ ആശുപത്രിയിലെ ത്തിക്കാനും, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടുകയും ചെയ്യുന്ന പ്രകൃതക്കാരനാ ണ് പ്രതി.അത്കൊണ്ട് തന്നെ പ്രതി ആദ്യം കുറ്റം നിഷേധിച്ചപ്പോൾ പോലീസ് ഒന്ന് സംശയി ച്ചെങ്കിലും പിന്നീട് ശാസ്ത്രീയ മായ തെളിവുകളുമായി പോലിസിൻ്റെ ചോദ്യം ചെയ്യലിലൂടെ കുറ്റം സമ്മതിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close