EDUCATION
ഐ ഐ ടി മദ്രാസ് വിദ്യാർത്ഥി കൂട്ടായ്മയായ ടെൻസേഴ്സ് ജൂനിയർ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നു.
കോഴിക്കോട്: ശാസ്ത്ര വിഷയങ്ങളിൽ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തുവാനായി ഐ ഐ ടി മദ്രാസിലെ വിദ്യാർത്ഥി കൂട്ടായ്മയായ ടെൻസേഴ്സ്, ജൂനിയർ ഒളിമ്പ്യാഡ് പരീക്ഷയൊരുക്കുന്നു. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രസ്തുത പരീക്ഷയിൽ ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായുള്ള മാർഗ്ഗ നിർദ്ദേശവും സ്കോളർഷിപ്പും നൽകുന്നതാണ്. 5 മുതൽ 10 വരെ ക്ലാസുകാർക്ക് ഓൺലൈനായും ഓഫ് ലൈനായും പരീക്ഷ എഴുതാം. ഓൺലൈൻ പരീക്ഷാർത്ഥികൾക്ക് www.olympiad.tensors.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ജനുവരി 18 ന് നടക്കുന്ന പരീക്ഷക്ക് ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കാം. 200 രൂപയാണ് രജിസ്ട്രേഷൻ ഫീ. ഓരോ ക്ലാസിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഐ ഐ ടി മദ്രാസ് സന്ദർശിക്കുവാനുള്ള അവസരവും രണ്ട് ലക്ഷത്തോളം രൂപ വരുന്ന ക്യാഷ് പ്രൈസുമാണ് സമ്മാനം.
ഓഫ് ലൈൻ പരീക്ഷ സംഘടിപ്പിക്കുവാൻ താല്പര്യപ്പെടുന്ന സ്കൂളുകാർക്ക് താഴെ കാണുന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടാവുന്നതാണ്: +91 83300 20642