ട്രോള്‍ വിഡിയോകളിലൂടെ ഹിറ്റായ യൂട്യൂബര്‍ അര്‍ജുന്‍ സുന്ദരേശന്‍ പ്രണയത്തില്‍. അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജുമായി പ്രണയത്തിലാണെന്നാണ് താരം വെളിപ്പെടുത്തിയത്.
അപര്‍ണയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് അര്‍ജുനും അപര്‍ണയ്ക്കും ആശംസകളുമായി എത്തുന്നത്. രസകരമായ കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്. എഐ ഒന്നും അല്ലല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. അണ്ണാ അണ്ണനും കമ്മിറ്റഡ് ആയോ ഞാന്‍ ഇനി അരെ റോള്‍ മോഡല്‍ ആകും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അണ്‍ഫില്‍റ്റേര്‍ഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപര്‍ണ അറിയപ്പെടുന്ന അവതാരക കൂടിയാണ്. അര്‍ജുനൊപ്പമുള്ള ചിത്രങ്ങളും അപര്‍ണയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിന്നെപ്പോലെ എന്നെ ആര്‍ക്കും ചിരിപ്പിക്കാനാവില്ല. തങ്കം സാര്‍ നീങ്ക- എന്നാണ് അപര്‍ണ കുറിച്ചത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz