top news
ആമയിഴഞ്ചാന്‍ തോട് അപകടം; റെയില്‍വേയുടെ വീഴ്ചയെന്ന് പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടയത് വലിയ വീഴ്ചയെന്ന പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. മാലിന്യം റെയില്‍വേ കൈകാര്യം ചെയ്യുന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തോട് റെയില്‍വേ സഹകരിക്കുന്നുണ്ട്. അതിനായി റെയില്‍വേയുടെ അനാസ്ഥയില്‍ വിശദീകരണം തേടും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം എത്തിയിട്ടുണ്ട്.
ടണലിന്റെ റൂട്ട് മാപ്പ് റെയില്‍വേയോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഫയര്‍ ഫോഴ്സ് സംവിധാനവും ഏര്‍പ്പാടാക്കും. ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂം ആരംഭിക്കും. നാല് റെയില്‍ പാളങ്ങള്‍ തോടിന് മുകളിലൂടെയാണ് കടന്ന് പോകുന്നുണ്ട് ഇതിന്റെ നീളം 117 മീറ്റര്‍ ആണ്. അതില്‍ 70 മീറ്റര്‍ പരിശോധന കഴിഞ്ഞിട്ടുണ്ട്. തോടിന് കുറുകെയുള്ള നെറ്റിന്റെ ഇരുവശവും പൊട്ടിക്കിടക്കുകയാണ്. അതിലൂടെ പോകാന്‍ ഉള്ള സാധ്യത തള്ളിക്കളയാനാകില്ല. വെള്ളം മലിനമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz