top news
പൊതുപ്രവര്‍ത്തകന്‍ ബിലീഷിന് മരണമില്ല, പുതുജീവനേകിയത് മൂന്ന് പേര്‍ക്ക്, ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട് നല്‍കി ആദരിച്ചു
കോഴിക്കോട്: അവയവദാനത്തിലൂടെ പോലീസ് ഉദ്യോഗസ്ഥനായ കുമാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച പൊതുപ്രവര്‍ത്തകന്റെ കുടുംബത്തെയും ജീവകാരുണ്യപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പോലീസുകാരെയും ഡോക്ടര്‍മാരെയും മേയ്ത്ര ഹോസ്പിറ്റല്‍ ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട് നല്‍കി ആദരിച്ചു.
മേയ്ത്ര കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ ഐജി കെ സേതുരാമന്‍ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ , മേയ്ത്ര ഹോസ്പിറ്റല്‍ സി ഇ ഒ നിഹാജ് ജി മുഹമ്മദ്, മേയ്ത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി ചെറിയാന്‍, കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക്ക് സര്‍ജന്‍ ഡോ.മുരളി പി വെട്ടത്ത്, കാര്‍ഡിയോ ചെയര്‍ ഡോക്ടര്‍ ഷഫീഖ് മാട്ടുമ്മല്‍, ഹൃദയം നല്‍കിയ ബിലീഷിന്റെ കുടുംബം, സ്വീകരിച്ച കുമാരന്‍, പോലീസ് സുഹൃത്തുക്കള്‍ പങ്കെടുത്തു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ചെറുവണ്ണൂര്‍ പന്നിമുക്കിലെ തട്ടാന്റവിട വീട്ടില്‍ ബിലീഷിന്റെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. 47 വയസുള്ള ബിലീഷ് സ്‌ട്രോക്ക് വരികയായിരുന്നു.
ഡോ മുരളി വെട്ടത്തിന്റെ നേതൃത്വത്തിലുള്ള മേയ്ത്രയുടെ ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലര്‍ കെയര്‍ വിഭാഗമാണ് ഹൃദയശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.