top news
കുട്ടികളുടെ പ്രതിരോധകുത്തിവെപ്പില്‍ ഇന്ത്യ പിന്നോട്ട്
അഞ്ചുവയസ്സില്‍ താഴെയുള്ളവരിലെ പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ പിന്നാക്കം പോയതായി ലോകാരോഗ്യസംഘടന. യൂണിസെഫുമായിച്ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ 16 ലക്ഷം കുട്ടികള്‍ ഒരു കുത്തിവെപ്പും എടുക്കാത്തവരാണെന്ന വിവരമുള്ളത്. കുത്തിവെപ്പെടുക്കാത്ത 21 ലക്ഷം കുട്ടികളുമായി നൈജീരിയ മാത്രമാണ് ഇന്ത്യക്ക് മുന്നില്‍.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
2022-ല്‍ 11 ലക്ഷം കുട്ടികളാണ് ഇന്ത്യയില്‍ കുത്തിവെപ്പെടുക്കാത്തവരായി ഉണ്ടായിരുന്നത്. ആവശ്യമായ വാക്‌സിനുകളൊന്നും എടുക്കാത്ത 65 ലക്ഷം കുട്ടികള്‍കൂടി ലോകത്താകമാനമുണ്ട്. അങ്ങനെ നോക്കുമ്പോള്‍
പ്രതിരോധശേഷി കൈവരിക്കാത്ത 2.1 കോടി കുട്ടികളുണ്ട്. ഇതില്‍ 60 ശതമാനത്തിലധികവും ഇന്ത്യയടക്കമുള്ള 10 രാജ്യങ്ങളിലാണ്. പാകിസ്താനില്‍ 3.96 ലക്ഷവും അഫ്ഗാനിസ്താനില്‍ 4.67 ലക്ഷവും കുട്ടികള്‍ കുത്തി വെപ്പെടുക്കാത്തതായുണ്ട്.
More news; പരിക്ക്; മെസ്സിക്ക് രണ്ട് മത്സരം നഷ്ടമാകും
ഇന്ത്യയില്‍ കുത്തിവെപ്പെടുക്കാത്തവരില്‍ 60 ശതമാനവും ബിഹാര്‍, മധ്യപ്രദേശ്, മഹാരാ ഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ സംസ്ഥാനങ്ങളിലുള്ളവരാണ്. ഡി.പി.ടി., അഞ്ചാംപനിക്കെതിരേയുള്ള കുത്തിവെപ്പ് എന്നി വയാണ് കുട്ടികള്‍ക്ക് പ്രധാനം. അഞ്ചാംപനി കുത്തിവെപ്പെടുക്കാത്തത് വലിയ ഭീഷണിയാണെന്നാണ് വിലയിരുത്തല്‍. ഇതുമൂലം കഴിഞ്ഞവര്‍ഷം മൂന്ന് ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയതായും പറയുന്നു.