top news
സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധന
സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണം 13,000ത്തിന് അടുത്താണ്. വൈറല്‍ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും എച്ച് വണ്‍ എന്‍ വണ്ണും ബാധിച്ച് ആളുകള്‍ ചികിത്സ തേടുന്നുണ്ട്.
മലപ്പുറം, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്, ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. ഡെങ്കി കേസുകളില്‍ നേരിയ കുറവ് വന്നെങ്കിലും വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൂടാതെ മഞ്ഞപ്പിത്തവും ആശങ്കക്കിടയാക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഇത്തവണ കൂടുതലാണ്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz