കോഴിക്കോട്: ഐ.സി.എസ്.സി. സ്കൂളുകളുടെ സംസ്ഥാന (സി.ഐ.എസ്.സി.ഇ.) തൈകാൻഡോ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ലയോളയ്ക്ക് കിരീടം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുളള ടീമുകൾ മത്സരിച്ച ചാമ്പ്യൻഷിപ്പിൽ 34 പോയിന്റ് നേടിയാണ് അതിഥേയർ ഒന്നാമതെത്തിയത്. 31 പോയിന്റ് വീതം നേടി തൃശൂർ ചാവകാട്ടെ സെന്റ് ഫ്രാൻസിസ് സ്കൂളും ഇടുക്കി കട്ടപ്പന ഓക്സിലം സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. സമാപന സമ്മേളനത്തിൽ സെന്റ് ജോസഫ്സ് സ്കൂൾ മാനേജർ ഫാ. പയസ് വച്ചാപറമ്പിൽ ട്രോഫികൾ സമ്മാനിച്ചു.
ആലപ്പുഴ പുന്നപ്രയിലെ കാർമൽ ഇൻ്റർനാഷണൽ സ്കൂൾ, കൊച്ചി പള്ളുരുത്തിയിലെ സെയ്ൻ്റ് അലോഷ്യസ് കോൺവെൻ്റ് സ്കൂൾ, തിരുവനന്തപുരം നന്ദൻകോട്ടെ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ, ചേവരമ്പലം സെൻ്റ് മേരീസ് സ്കൂൾ, കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സ്കൂൾ എന്നിവരും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഫാ. ആന്റോ മുരിങ്ങാത്തേരി
ഉദ്ഘാടനം ചെയ്ത ചാമ്പ്യൻഷിപ്പിൽ ലേയോള സ്കൂൾ പ്രിൻസിപ്പൽ ഫാ. റാംലറ്റ് തോമസ് അധ്യക്ഷത വഹിച്ചു.