top news

കേന്ദ്രം കേരളത്തിന് വകയിരുത്തുകയല്ല, വകവരുത്തുകയാണ്: മന്ത്രി റിയാസ്

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ ബജറ്റിൽ കേരളത്തിന് വകയിരുത്തുകയല്ല മറിച്ച് കേരളത്തെ വകവരുത്തുകയാണ് ചെയ്തതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റ് അവതരണ വേളയിൽ കേരളം എന്ന പേരു പറയാൻ പോലും ധനമന്ത്രി തയ്യാറായില്ല. ടൂറിസം മേഖലയിൽ ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരുന്നത്. കാരണം രാജ്യത്തിൻ്റെ യശസ് ഉയർത്തുന്ന തരത്തിൽ അന്താരാഷ്ട്ര തലത്തിലടക്കം അനേകം പുരസ്കാരങ്ങൾ ടൂറിസം മേഖലയിൽ കേരളം നേടിയ കാലമായിരുന്നു ഇത്. അതിനനുസരിച്ച് ടൂറിസം മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്.

പശ്ചാത്തല വികസന മേഖലയിലും ഇതേ സ്ഥിതിയാണ്. ദേശീയപാത വികസനത്തിൽ ഇന്ത്യയിൽ ഏതൊരു സംസ്ഥാനവും മാതൃകയാക്കേണ്ട ഇടപെടലാണ് സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെ നടത്തിയതെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞിട്ടുണ്ട്. പദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ ഏതൊരു സംസ്ഥാനത്തിനും മാതൃകയാണ് കേരളം എന്ന് ദേശീയപാത അതോറിറ്റി പലതവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവിടെയും കേരളത്തോട് കടുത്ത അവഗണനയാണ് ഉണ്ടായിട്ടുള്ളത്. കേരളത്തെ ഇങ്ങനെ ശരിപ്പെടുത്തിക്കളയാനുള്ള നിലപാട് കേന്ദ്രം സ്വീകരിക്കുന്നത് ശരിയല്ല. കേരളത്തെ സാമ്പത്തികമായി ഞെരുക്കി കൊലപ്പെടുത്താൻ ഉള്ള ശ്രമമാണ് ഈ ബജറ്റിലൂടെ കേന്ദ്രസർക്കാർ നടത്തുന്നത്. ഇത് പ്രതിഷേധാർഹമാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഇതിനെതിരായ പ്രതിഷേധത്തിൽ അണിനിരക്കും.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഇത്തരം കാര്യങ്ങളിൽ സ്വീകരിക്കുന്ന സമീപനം എത്രത്തോളം തരംതാണതാണ് എന്ന് കാണിക്കുന്നതാണ് അദ്ദേഹത്തിൻറെ പ്രസ്താവന. എത്രത്തോളം മാലിന്യം നിറഞ്ഞതാണ് അദ്ദേഹത്തിന്റെ മനസ്സ് എന്നതാണ് ഈ പ്രതികരണത്തിൽ നിന്ന് മനസ്സിലാകുന്നത്. മനുഷ്യരുടെ മനസ്സിലും ഇത്രത്തോളം മാലിന്യമുണ്ട് എന്ന് തെളിയിക്കുകയാണ് സുരേന്ദ്രൻ. കേരളത്തിന് അവകാശപ്പെട്ടത് പോലും നൽകാതിരിക്കുന്ന നിലപാട് ശരിയാണോ എന്ന് ഏതൊരു വ്യക്തിയും ചോദിക്കുന്ന ചോദ്യമാണ് താനും ഉന്നയിച്ചത്. ഈ തരത്തിലുള്ള മനസ്സുള്ളവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇത്തരം നിലപാട് സ്വീകരിക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും മന്ത്രി പറഞ്ഞു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close