മുംബൈ: ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വര്‍ണനാണയം പുറത്തിറക്കി ആദരവുമായി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ വിന് മ്യൂസിയമാണ് ഷാരൂഖ് ഖാന് പേരില്‍ സ്വര്‍ണ നാണയമിറക്കിയത്. പാരീസിലെ സെയിന്‍ നദിയുടെ വലതുകരയില്‍ ഗ്രാന്‍ഡ്സ് ബൗള്‍ വാര്‍ഡുകളില്‍ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്.
ഷാരൂഖിന്റെ സാദൃശ്യമുള്ള നാണയത്തിന്റെ ഫോട്ടോയ്ക്കൊപ്പം ഒരു പാപ്പരാസി ഇന്‍സ്റ്റാഗ്രാമില്‍ അപ്ഡേറ്റ് പങ്കിട്ടിരുന്നു. ഇത് വൈറലായതോടെയാണ് മ്യൂസിയത്തില്‍ തന്റെ പേരില്‍ സ്വര്ണനാണയമുള്ള ആദ്യ ബോളിവുഡ് നടനായി ഷാരൂഖ് മാറിയത്.
യുഎസ്, യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലിക്, തായ്ലന്ഡ്, ഇന്ത്യ, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മെഴുകു പ്രതിമകളില്‍ ഷാരൂഖ് മുമ്പ് അനശ്വരമാക്കിയിരുന്നു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz