top news
അച്ഛനും അമ്മയും എവിടെ? അനുജത്തിയുടെ ശരീരത്തിനടുത്ത് ഉറ്റവരെയും കാത്ത് ശ്രുതി
മേപ്പാടി : കൂരിരുട്ടിന്റെ മറവില്‍ കലി തുള്ളിയെത്തിയ ഉരുള്‍പൊട്ടല്‍ പല കുടുംബങ്ങളെയും വേരോടെ പിഴുതെടുത്ത് മറഞ്ഞപ്പോള്‍ മറ്റ് ചിലരെ തനിച്ചാക്കാനും മറന്നില്ല. വെള്ളാര്‍ മല സ്‌കൂളിനുസമീപം താമസിക്കുന്ന ശിവണ്ണന്റെ ഒന്‍പതംഗ കുടുംബം മൂത്തമകള്‍ ശ്രുതിയെ തനിച്ചാക്കിയാണ് കാണാമറയത്തേക്ക് ഒഴുകിപ്പോയത്. ചൂരല്‍മലയില്‍ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍ പൊട്ടലില്‍ ശിവണ്ണനും ഭാര്യ സബിത, അച്ഛന്‍ ബോമലപ്പന്‍, അമ്മ സാവിത്രി, ശിവണ്ണന്റെ മക്കള്‍ എന്നിവരടക്കം ഒന്‍പതംഗ കുടുംബത്തെയാണ് കാണാതായത്. ഇവരില്‍ ഇളയമകളും കല്പറ്റ ഗവ. കോളേജ് വിദ്യാര്‍ഥിയുമായ ശ്രേയ (19)യുടെ മൃതദേഹം മാത്രമാണ് ചൊവ്വാഴ്ച കണ്ടുകിട്ടിയത്. ഉരുള്‍ പൊട്ടലില്‍ ശിവന്റെ വീടും കുടുംബാംഗങ്ങളും ഒഴുകിപ്പോകുയായിരുന്നു.
കോഴിക്കോട് മിംസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ശ്രുതി സഹോദരി ശ്രേയയുടെ മൃതദേഹം സൂക്ഷിച്ച മേപ്പാടി പി.എച്ച്.സി.യുടെ വരാന്തയില്‍ നേരമിരുട്ടിയിട്ടും ഉറ്റവരെയും കാത്ത് നില്‍പ്പുണ്ടായിരുന്നു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
അടുത്ത ഡിസംബറില്‍ ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെയാണ് ഉറ്റവരെവിധി തട്ടിയെടുത്തത്. സമീപത്തെ വീട്ടില്‍ താമസിച്ചിരുന്ന ബോമലപ്പനും സാവിത്രിയും കെട്ടുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാമെന്ന് കരുതിയാണ് മകന്‍ ശിവണ്ണന്റെ വീട്ടിലെത്തിയത്.