പോക്സോ കേസിൽ നടന് ആരുടെ കൂട്ട്?
► 55 ദിവസം പിന്നിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ്
കോഴിക്കോട് : നാലു വയസ്സുകാരി :യെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 55 ദിവസമായി ഒളിവിൽ കഴിയുന്ന കൂട്ടിക്കൽ ജയചന്ദ്രനെ പിടികൂടാൻ ഊർജിത അന്വേഷണവുമായി പോലീസ്. പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്ന ഓഗസ്റ്റ് ഒൻപതിന് മുൻപ് ഇയാളെ പിടികൂടാനാണ് ശ്രമം. രണ്ട് മാസത്തോളം മുൻപ് പരാതി ലഭിച്ച വേളയിൽ ഇത് കുടുംബ പ്രശ്നമാണോ എന്ന് പോലീസ് സംശയിച്ചതാണ് അറസ്റ്റ് വൈകാൻ കാരണം . പിന്നീട് ചുമതലയേറ്റ ഇൻസ്പെക്ടർ ജി. ഗോപകുമാറിൻ്റെ നേതൃത്വത്തിൽ ബന്ധുവീടുകളിലടക്കം പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ല. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇയാളുടെ മൊബൈൽ ഫോൺ സ്വന്തം വീട്ടിൽ ഉപേക്ഷിച്ചാണ് മുങ്ങിയിരിക്കുന്നത്.
കേസ് വഴിതിരി ച്ചുവിടാൻ ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കുട്ടിയിൽ നിന്നു പൊലീസ് മൊഴിയെടുത്തത് 3 തവണ. കേസുമായി ബന്ധമില്ലാത്ത ഉന്നത പൊലീസ് ഉദ്യോ : ഗസ്ഥന്റെ ഇടപെടലും കേസിൽ ഉണ്ടായി. കഴിഞ്ഞ ജൂൺ എട്ടി നാണു നഗരപരിധിയിലെ ബന്ധുവിന്റെ വീട്ടിൽ നടൻ കുട്ടിയ്ക്കൽ ജയചന്ദ്രൻ നാലു വയസ്സുകാ രിയെ പീഡിപ്പിച്ചെന്ന പരാതി യിൽ പൊലീസ് പോക്സോ കേസെടുത്തത്.
കുട്ടിയുടെ ബന്ധു ഡിസ്ട്രി ക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂ ണിറ്റ് (ഡിസിപിയു) മുഖേന നൽകിയ പരാതി കസബ പൊലീസിൽ എത്തുകയായിരുന്നു.
സുഹൃത്തുക്കളുടെ ഫ്ലാറ്റിൽ മാറി മാറി താമസിച്ചതായി ആദ്യത്തെഅന്വേഷണ സംഘത്തിനു സൂചന ലഭിച്ചിരുന്നു. ഫ്ലാറ്റുകളിൽ രാത്രി പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. പിന്നീട് പൊലീസിലെ ചിലർ പ്രതിക്ക് അനുകൂ ലമായി പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നു. ഇതോ ടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഇടപെ ട്ടു. കുട്ടിയെ ഹാജരാക്കാനും സം ഭവത്തിന്റെ റിപ്പോർട്ട് നൽകാനും അന്വേഷണ ഉദ്യോഗസ്‌ഥ നോട് ആവശ്യപ്പെട്ടു.
ഇതിനിടെ കുട്ടിയുടെ മൊഴി മാറ്റാനും ശ്രമം നടന്നതായി പറയുന്നു. അന്വേഷണ പരിധിയിലില്ലാത്ത അസിസ്‌റ്റന്റ് കമ്മിഷണർ കേസിൽ ഇടപെട്ടു കുട്ടിയെ ഹാജരാ ക്കാൻ ബന്ധുക്കളോട് ആവശ്യ പ്പെട്ടു. വിവാദമായതോടെ സിഡ ബ്ല്യുസി കുട്ടിയെ പിതാവിന്റെ വീട്ടുകാർക്കൊപ്പം വിട്ടു. പരാതികൾ ഉയർന്നതോടെ പ്രത്യേക സംഘത്തിന്റെ നേത്യത്വത്തിലാണിപ്പോൾ അന്വേഷണം . ഡപ്യൂട്ടി കമ്മിഷണറുടെയും അസിസ്‌റ്റന്റ് കമ്മിഷണറുടെയും നേതൃത്വത്തിലുള്ള 2 സ്ക്വാഡുകളാണ് ഇപ്പോൾ അന്വേഷിക്കുന്നത്. നടൻ വിദേ ശത്തേക്ക് മുങ്ങിയോ എന്നും ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നുണ്ട്