top news

ഇംഗ്ലണ്ടിന്റെ ഇതിഹാസ ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ്പ് അന്തരിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഇതിഹാസ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ഗ്രഹാം തോര്‍പ്പ് (55) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മെയ് മുതല്‍ തോര്‍പ്പ് ആശുപത്രിയിലായിരുന്നു. തുടര്‍ന്നാണ് മരണം.

1993 മുതല്‍ 2005 വരെ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളില്‍ കളത്തിലിറങ്ങിയ തോര്‍പ്പ് 6744 ടെസ്റ്റ് റണ്‍സും 16 സെഞ്ച്വറികളും നേടിയിട്ടുണ്ട്. 82 ഏകദിനങ്ങളിലും കളത്തിലിറങ്ങി. കൗണ്ടി ക്രിക്കറ്റില്‍ സറേ ജഴ്‌സിയണിഞ്ഞ തോര്‍പ്പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20000ത്തിലേറെ റണ്‍സും നേടിയിട്ടുണ്ട്. 2022ല്‍ അഫ്ഗാനിസ്താന്‍ ഹെഡ്‌കോച്ചായി നിയമിതനായതിന് പിന്നാലെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് സ്ഥാനമേറ്റെടുത്തിരുന്നില്ല. 2010ല്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് കോച്ചായും സേവനമനുഷ്ടിച്ചു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close