KERALAlocal

ഡ്രൈഡേയില്‍ ഭാഗിക ഇളവിന് ശുപാര്‍ശ

ഡ്രൈഡേയില്‍ ഭാഗിക ഇളവിന് ശുപാര്‍ശ. മദ്യനയത്തിന്റെ കരടിലാണ് ശുപാര്‍ശ. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് അടക്കമുള്ളവയ്ക്കാണ് ഇളവ് നല്‍കും. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കണം. അന്താരാഷ്ട്ര കോണ്‍ഫെറന്‍സുകള്‍ നടക്കുന്ന സ്ഥലങ്ങളിലും ഇളവ്. വിനോദ സഞ്ചാരമേഖലയ്ക്ക് നേട്ടമുണ്ടാകുന്ന തരത്തിലാകും ഇളവ്.

അതേസമയം നിലവിലെ രീതിയില്‍ മദ്യഷോപ്പുകള്‍ ഒന്നാം തീയതി തുറക്കില്ല. ഡ്രൈഡേയിലെ ഭാഗിക ഇളവ് സംബന്ധിച്ച് ബാറ് ഉടമകളും ഡിസ്ലറി ഉടമകളും ആവശ്യം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഈ വിഷയം പരിഗണിച്ച് വരുന്നതിനിടെയാണ് ബാര്‍ കോഴ വിവാദം ഉയര്‍ന്നത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത് മാറ്റിവെക്കുകയായിരുന്നു.

എന്നാല്‍ ടൂറിസം മേഖലയില്‍ നിന്നുള്ള നിരന്തരമായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് ഇപ്പോള്‍ ഭാഗിക ഇളവിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനായി ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. കരട് മദ്യനയത്തില്‍ ബാറുകളുടെ സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇടം നേടിയിട്ടില്ല. നിലവിലെ രീതിയില്‍ തുടരാനാണ് കരടില്‍ പറയുന്നത്. ബാറുകളുടെ സമയം നീട്ടുന്നതില്‍ ഇപ്പോള്‍ തീരുമാനം എടുക്കേണ്ടതില്ലെന്നാണ് എക്സൈസിന്റെ തീരുമാനം.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close