top news

‘ലാപത ലേഡീസ്’ സുപ്രീംകോടതിയില്‍ പ്രദര്‍ശിപ്പിക്കും; നടന്‍ അമീര്‍ ഖാനും സംവിധായിക കിരണ്‍ റാവുവിനും പ്രത്യേകക്ഷണം

ഡല്‍ഹി: ലിംഗസമത്വം പ്രധാന ഉള്ളടക്കമായ ചിത്രം ‘ലാപത ലേഡീസ്’ ഇന്ന് സുപ്രീംകോടതിയില്‍ പ്രദര്‍ശിപ്പിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രച്ഛൂഡും മറ്റ് ജഡ്ജിമാരും അവരുടെ കുടുംബാങ്ങളും മറ്റ് കോടതി ഉദ്യോഗസ്ഥരും സിനിമ കാണും. ലിംഗസമത്വത്തിനി ഏറെ പ്രാധാന്യം ഉള്ളതുകൊണ്ട് തന്നെ നടനും നിര്‍മ്മാതാവുമായ അമീര്‍ ഖാനും സിനിമയുടെ സംവിധായിക കിരണ്‍ റാവുവിനും ക്ഷണമുണ്ട്.വൈകിട്ട് 4.15-നാണ് സിനിമയുടെ പ്രദര്‍ശനം.

സുപ്രീം കോടതി സ്ഥാപിതമായതിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്, ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ള ‘ലാപത ലേഡീസ്’ പ്രദര്‍ശിപ്പിക്കുന്നത്. സുപ്രീം കോടതിയിലെ സി-ബ്ലോക്ക് ഓഡിറ്റോറിയം, അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗ് കോംപ്ലക്‌സിലാണ് സ്‌ക്രീനിങ്ങിനുള്ള സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

കിരണ്‍ റാവു സംവിധാനത്തിലൊരുങ്ങിയ ലാപത ലേഡീസ് മാര്‍ച്ച് ഒന്നിനാണ് തിയേറ്ററുകളില്‍ റിലീസിനെത്തിയത്. പിന്നീട് ഏപ്രില്‍ 26-ന് നെറ്റ്ഫ്‌ലിക്‌സിലും സിനിമ എത്തിയിരുന്നു. സിനിമാപ്രവര്‍ത്തകരില്‍ നിന്നും സിനിമാപ്രേമികളില്‍ നിന്നും ഏറെ പ്രശംസ ലഭിച്ച സിനിമയാണ് ‘ലാപത ലേഡീസ്’. പുതുമുഖങ്ങളായ പ്രതിഭ രത്‌ന, സ്പര്‍ഷ് ശ്രീവാസ്തവ്, നിതാന്‍ഷി ഗോയല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2001-ല്‍ നിര്‍മ്മല്‍ പ്രദേശ് എന്ന സാങ്കല്‍പ്പിക സംസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ലാപത ലേഡീസ് ഒരുങ്ങിയത്. ബിപ്ലബ് ഗോസ്വാമിയുടെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close