top news

ഒളിംപിക്‌സിന് വര്‍ണാഭമായ കൊടിയിറക്കം

പാരിസ് ഒളിംപിക്‌സിന് കൊടിയിറങ്ങി വര്‍ണാഭമായ ചടങ്ങില്‍ മലയാളിതാരം പി.ആര്‍.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി. 2028ല്‍ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്‌സ് നടക്കുക. കായിക ലോകത്തിന്റെ കണ്ണും മനസുമെല്ലാം പാരിസിലേക്ക് ചുരുങ്ങിയ പതിനേഴ് നാളുകള്‍ക്കാണ് ഇപ്പോള്‍ അന്ത്യമായിരിക്കുന്നത്.

പുതിയ വേഗവും ദൂരവും ഉയരവും കീഴടക്കാനെത്തിയ പതിനായിരക്കണക്കിന് താരങ്ങള്‍. ലോകത്തെ വിസ്മയിപ്പിച്ച പാരിസ് ഉത്സവത്തിന് രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികളോടെ ശുഭപര്യവസാനം. ഒളിംപിക്‌സ് ദീപം ഉയര്‍ന്നു കത്തിയ ജാര്‍ഡിന്‍സ് ദെസ് ടുയ്‌ലെറീസിലേക്ക് ഫ്രാന്‍സിന്റെ നീന്തല്‍ താരം ലിയോണ്‍ മെര്‍ച്ചന്റ് കടന്നുവന്നതോടെയായിരുന്നു സമാപന ചടങ്ങുകളുടെ തുടക്കം.

റാന്തലില്‍ പകര്‍ന്നെടുത്ത ഒളിംപിക് ദീപവുമായി ലിയോണ്‍ സ്റ്റാഡ് ഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിലേക്ക്. പിന്നാലെ വിവിധ രാജ്യങ്ങളുടെ പതാകയേന്തി അത്‌ലീറ്റുകള്‍ സ്റ്റേഡിയത്തിലെത്തി. പാട്ടും നൃത്തവുമൊക്കെയായി ആഘോഷം കൊഴുത്തു. ആരാധകരെ ആന്ദിപ്പിച്ച് ഫീനിക്‌സ് ബാന്‍ഡിന്റെ സംഗീത പരിപാടി. 2028ലെ ഒളിംപിക്‌സിന് വേദിയായ ലൊസാഞ്ചസ് മേയര്‍ക്ക്കരന്‍ ബാസ്, പാരിസ് മേയര്‍ ആനി ഹിഡാല്‍ഗോയില്‍നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

പതാക സ്വീകരിച്ച് ഹോളിവുഡ് താരം ടോം ക്രൂസ് അത് യുഎസിലേക്ക് അതിസാഹസികമായി എത്തിക്കുന്നതായിരുന്നു അടുത്ത കാഴ്ച. ലിയോണ്‍ മെര്‍ച്ചന്റ് സ്റ്റേഡിയത്തിലെത്തി ഒളിംപിക് ദീപം അണച്ചു. പ്രസിഡന്റ് തോമസ് ബാക്ക് മുപ്പത്തിമൂന്നാമത് ഗെയിംസ് സമാപനമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close