top news
സ്ത്രീ കരണം നോക്കി കൊടുത്താല്‍ പ്രശ്‌നം തീരും, ലഹരി നിയമപരമാണ്; ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നു. പക്ഷേ, അത് ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളാണ്. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന സ്ത്രീയ്ക്ക് ഒപ്പം നില്‍ക്കേണ്ടി വരും. പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ ഒരു വ്യക്തിയെ ചൂ്ണ്ടി പറയുന്നുണ്ടെങ്കില്‍ ആ വ്യക്തി എന്റെ സുഹൃത്തോ സഹപ്രവര്‍ത്തകനോ ആണെങ്കില്‍ അവനൊപ്പവും എനിക്ക് നില്‍ക്കേണ്ടി വരും. ഒരു സ്ത്രീ പീഡനത്തിന് ഇരയായി എന്ന് പറയുന്നതിന് മുമ്പെ ആ സ്ത്രീയും ആ വ്യക്തിയും തമ്മില്‍ ഇടപാടുണ്ടല്ലോ. അപ്പോള്‍ തന്നെ ആ സ്ത്രീ കരണം നോക്കി കൊടുത്താല്‍ തീരാവുന്നതേയുള്ളൂ പ്രശ്‌നം. പുതിയതായി വരുന്ന പെണ്‍കുട്ടിയെ ആരും ഇവിടെ പിടിച്ചുവെച്ച് ഒന്നും ചെയ്യില്ല. ലഹരി ഉപയോഗം നിയമപരമാണ്, സിഗരറ്റും മദ്യവും ലഹരിയില്‍ വരും – ഷൈന്‍ ടോം ചാക്കോ പറഞ്ഞു.