top news
രാജ്യസഭ ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
ന്യൂഡല്‍ഹി: രാജ്യസഭ ഉപതിരഞ്ഞെടുപ്പുകള്‍ക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഒമ്പത് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും.
അസമില്‍ നിന്ന് രഞ്ജന്‍ ദാസും രാമേശ്വര്‍ തേലിയും മത്സരിക്കും. ബിഹാറില്‍ നിന്ന് മന്നന് കുമാര്‍ മിശ്രയും ഹരിയാനയില്‍ നിന്ന് കിരണ്‍ ചൗധരിയും മത്സരിക്കും.മഹാരാഷ്ട്രയില്‍ നിന്ന് ധൈര്യശീല് പാട്ടീലും ഒഡീഷയില്‍ നിന്നും മമത മോഹാനതയും രാജസ്ഥാനില്‍ നിന്നും സര്‍ദാര്‍ രവനീത് സിങ് ബിട്ടുവും ത്രിപുരയില്‍ നിന്ന് രാജിബ് ഭട്ടാചാര്യയുമാണ് മത്സരിക്കുക.
ബിജെപി ദേശീയ സെക്രട്ടറിയായിരുന്ന ജോര്‍ജ് കുര്യന് ദേശീയ ന്യൂനപക്ഷ കമ്മീഷന് ഉപാദ്ധ്യക്ഷനായിരുന്നു. ഒ രാജഗോപാല്‍ മന്ത്രിയായിരുന്ന സമയത്ത് ഒഎസ്ഡിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
64കാരനായ ജോര്‍ജ് കുര്യന് കോട്ടയം കാണക്കാരി സ്വദേശിയാണ്. 1980ല്‍ ബിജെപിയില്‍ ചേര്‍ന്ന ജോര്‍ജ് കുര്യന് യുവമോര്‍ച്ച സംസ്ഥാന, ദേശീയ ജനറല്‍ സെക്രട്ടറിയായി. സംസ്ഥാന ബിജെപി വക്താവ്, ദേശീയ എക്സിക്യൂട്ടീവ് സമിതി അംഗവുമായിരുന്നു. കഴിഞ്ഞ നാല്പത് വര്‍ഷത്തോളം ബിജെപി സംസ്ഥാന ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.