Sports

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് മുഖ്യപരിശീലകൻ

രാഹുല്‍ ദ്രാവിഡ് ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനാകും. ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. 2011 2013 സീസണുകളില്‍ ദ്രാവിഡ് രാജസ്ഥാനെ പരിശീലിപ്പിച്ചു. നിലവിലെ പരിശീലകന്‍ കുമാര്‍ സംഗക്കാര ഡയറ്കടര്‍ ഓഫ് ക്രിക്കറ്റ് ആകും. 2011 മുതല്‍ 2013 വരെ റോയല്‍സിനായി ഐപിഎല്ലില്‍ കളിച്ച ദ്രാവിഡ്, 2014, 2015 വര്‍ഷങ്ങളില്‍ ടീമിന്റെ മെന്ററായും പ്രവര്‍ത്തിച്ചു.

2021 നവംബറില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത ദ്രാവിഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും, 2023 ലെ ഏകദിന ലോകകപ്പിലും ടീമിനെ ഫൈനലിലേക്ക് നയിച്ചിരുന്നു. രണ്ട് തവണയും കലാശപ്പോരാട്ടത്തില്‍ വീണ ഇന്ത്യ പക്ഷേ ടി20 ലോകകപ്പില്‍ മുത്തമിട്ട് ദ്രാവിഡിന്റെ വിടവാങ്ങല്‍ അവിസ്മരണീയമാക്കി.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

https://youtu.be/6L8iCZ0bmjg?si=rUZ7iv0pOvlWwOFN

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close