കോഴിക്കോട് : കോർപറേഷൻ വികസന കാര്യങ്ങളിൽ രണ്ടാഴ്ചക്കകം പ്രത്യേക യോഗം വിളിച്ചു കൂട്ടുമെന്ന് എം ബി രാജേഷ് പറഞ്ഞു കോർപ്പറേഷൻ യുഡിഎഫ് കൗൺസിൽ പാർട്ടിക്ക് വേണ്ടി പാർട്ടി ലീഡർ കെസി ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ മൊയ്തീൻ കോയയും നൽകിയ നിവേദന പ്രതികരിക്കുകയായിരുന്നു അദ്ദേഹം ഒയിറ്റി റോഡിലെ നിയമവിരുദ്ധ വണ്ടിത്താവളം റദ്ദാക്കുക കിഡ്സൺ കോർണർ സ്റ്റേഡിയം പാർക്കിംഗ് പ്ലാസ പദ്ധതിക്ക് അംഗീകാരം നൽകുക 15 വർഷമായി നിശ്ചലമായ റെയിൽവേലിങ്ക് റോഡിലെ പാർക്കിംഗ് പ്ലാസ പദ്ധതി പുന സ്ഥാപിക്കുക, മാവൂർ റോഡ്, ബസ് സ്റ്റാൻഡ്,ടാഗോർ ഹാൾ, ലയൺസ് പാർക്ക് തുടങ്ങിയ വികസന പദ്ധതികൾക്ക് അംഗീകാരം നൽകുക, പരസ്യം നികുതി ലഭ്യമാക്കാൻ സമർപ്പിച്ച നിയമനിർമ്മാണത്തിന് അനുമതി നൽകുക,കെട്ടിട നിർമ്മാണ തട്ടിപ്പിൽ സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് അഡ് മി നിസ്റേറ്റിവ് ട്രിബ്യുണൽവിധിയിലൂടെ തിരിച്ച് കയറാൻ സാഹചര്യമൊരുക്കിയ കോർപ്പറേഷൻ സെക്രട്ടറിയുടെ നടപടിയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുക കോര്പഷന് സർക്കാർ നൽകാനുള്ള 150 കോടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ യുഡിഎഫ് കൗൺസിൽ പാർട്ടിയുടെ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്