top news

എംഎം ലോറന്‍സിന്റെ മൃതശരീരം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതശരീരം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജ് ഹിയറിംഗില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കും. കേസില്‍ വ്യാഴാഴ്ച്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. പ്രിന്‍സിപ്പല്‍ അല്ലാതെ മറ്റൊരു ഉന്നത അധികാരി വിഷയം പരിഗണിക്കണോ എന്നതിലും വാദം കേള്‍ക്കും.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത് എംഎം ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയാണ്. മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. ഈ തീരുമാനം റദ്ദാക്കണമെന്നും മൃതദേഹം വിട്ടുനല്‍കണമെന്നും മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആശ ലോറന്‍സിന്റെ ഹര്‍ജിയിലണ്ട്. നേരത്തെ മകനായ എംഎല്‍ സജീവന്റെയും രണ്ട് ബന്ധുക്കളുടെയും സത്യവാങ്മൂലം പരിഗണിച്ചായിരുന്നു മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാനും എംബാം ചെയ്ത് സൂക്ഷിക്കാനുമുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയുടെ തീരുമാനം. കേരള അനാട്ടമി ആക്ട് പ്രകാരമായിരുന്നു തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close