മാനന്തവാടി :
വയനാട് പ്രകൃതി ദുരന്തത്തെ തുടർന്ന് വയനാട് മേഖല സ്തംഭിച്ചപ്പോൾ താത്ക്കാലീകമായി നിർത്തിവയ്ക്കേണ്ടി വന്ന മാനന്തവാടി വിൻസൻ്റ് ഗിരി ആശുപത്രിയിലെ ലഹരി വിമുക്തി ചികിത്സ പുന:രാരംഭിച്ചു. അമേരിക്ക ഷിക്കാഗോവിലെ പ്രശസ്തമായ ലയോള യൂനിവേഴ്സിറ്റിയിൽ നിന്ന് കൗൺസിലിങ്ങ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സിസ്റ്റർ മരിയ സെലിൻ , സിസ്റ്റർ മേരി ആൻ എന്നീ സന്യാസിനികളുടെ നേതൃത്വത്തിൽ കഴിഞ്ഞ നാൽപതോളം വർഷമായി ഇവിടെ തുടരുന്ന ചികിത്സയിൽ ആയിരക്കണക്കിന് പേരാണ് ഇതിനകം ലഹരിയിൽ നിന്ന് വിമുക്തി നേടിയത്. മാനസീകം, ധാർമ്മികം, ശാരീരികം, സ്നേഹബന്‌ധ ങ്ങൾ എന്നീ നാലു ജീവിത മേഖലകളെ ആസ്‌പദ മാക്കിയുള്ള ഇവിടുത്തെ ചികിത്സയ്ക്ക് പകരം വയ്ക്കാൻ ഇന്ത്യയിവിടെയും മറ്റൊരു ചികിത്സയില്ലെന്ന് അനുഭവസ്ഥർ ഇതിനകം സാക്ഷ്യപ്പെടുത്തിയതാണ്. മാനന്തവാടി മുൻ ബിഷപ് ഡോ. ജേക്കബ് തൂങ്കുഴിയുടെ നിർദ്ദേശപ്രകാരം 1987 ലാണ് വിൻസൻ്റ് ഗിരിയിൽ ലഹരി വിമുക്ത ചികിത്സ ആരംഭിച്ചത്. മദ്യം, മയക്കുമരുന്ന് തുടങ്ങി എല്ലാത്തരം ലഹരികളിലും അകപ്പെട്ട് ജീവിതം തകർന്നുപോയ ആയിരങ്ങളെ ഈ കന്യാസ്ത്രീകൾ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നുന്നു. എം ഡി എം എ എന്ന അതിമാരക രാസലഹരിക്ക് അടിമപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ യുവാക്കളാണ് ഇപ്പോൾ ഈ ചികിത്സാ കേന്ദ്രത്തിൽ കൂടുതലായും എത്തുന്നത്. മൂന്നാഴ്ചത്തെ കിടത്തി ചികിത്സയിൽ യാതൊരു മരുന്നും നൽകാതെ ക്ലാസുകളിലൂടെയും ബോധവത്ക്കരണത്തിലൂടെയും കൗൺസിലിങ്ങിലൂടെയും ലഹരി സ്പോഞ്ചിൽ നിന്ന് വെള്ളം എന്ന പോലെ പിഴിഞ്ഞുകളയുന്നതാണ് ചികിത്സ. ചികിത്സ കഴിയുന്നവർ മാസത്തിലൊരിക്കൽ വിൻസൻ്റ് ഗിരിയിലെ എ എ മീറ്റിംഗിൽ സംബന്ധിക്കുന്നതാണ് തുടർ ചികിത്സ. മദ്യപാന രോഗികളെ ഉൾപ്പെടുത്തി ആൽക്കഹോളിക്സ് അനോനിമസ് ( എ എ ) ഗ്രൂപ്പും, ഇവരുടെ ഭാര്യമാർക്കായി അൽ- അനോൺ ഗ്രൂപ്പും ,മക്കൾക്കായി അൽഅറ്റീൻ ഗ്രൂപ്പും ഇവിടെ പ്രവർത്തിക്കുന്നു.
മദ്യപൻ അറിയാതെ ഭക്ഷണത്തിൽ മരുന്ന് ചേർത്ത് കൊടുത്താൽ മദ്യപാനം നിൽക്കുമെന്ന പരസ്യം വായിച്ച് മരുന്ന് കഴിച്ച് കൂടുതൽ മദ്യപരായിത്തീർ ന്നവർ, ധ്യാന ചികിൽസകളിൽ പങ്കെടുത്ത് മുഴുകുടിയന്മാരായവർ തുടങ്ങി ഒരുപാടു പേർ ഒടുവിൽ ഇവിടത്തെ ചികിൽസകൊണ്ട് രക്ഷപെട്ടതിൻ്റെ നൂറുകണക്കിന് നേർസാക്ഷ്യങ്ങൾ ജീവിച്ചിരിപ്പുണ്ട്. ചികിത്സ ആവശ്യമുള്ളവർ +91 89211 31361 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടണം.