KERALAlocaltop news

പത്രപ്രവർത്തക പെൻഷൻ അവകാശ പെൻഷനാക്കണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം

 

കോഴിക്കോട്: പത്രപ്രവർത്തക പെൻഷൻ അവകാശ പെൻഷനാക്കി മാറ്റണമെന്ന് സീനിയർ ജേണലിസ്‌റ്റ്‌സ്‌ ഫോറം കോഴിക്കോട്‌ ജില്ലാ സമ്മേളനം സർക്കാരിനോട്‌ ആവശ്യപ്പെട്ടു. പെൻഷൻ കൃത്യമായി ലഭിക്കുന്നതിന്‌ ഓരോ മാസവും പബ്ലിക്‌ റിലേഷൻസ്‌ ഡിപ്പാർട്ട്‌മെന്റിന്‌ നിവേദനം നൽകേണ്ട സ്ഥിതിയാണ്‌ ഇന്നുള്ളത്‌. പി ആർ ഡി ശിപാർശ സമർപ്പിച്ചാലേ ഓരോ മാസവും പെൻഷൻ വിതരണത്തിനുള്ള തുക ധനകാര്യ വകുപ്പ്‌ അനുവദിക്കൂ. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നവിധം പെൻഷൻ പദ്ധതി പരിഷ്‌കരിക്കണമെന്നും പെൻഷന്റെ പകുതി തുക ആശ്രിത പെൻഷനായി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ ലഭിക്കുന്ന എല്ലാ മാധ്യമപ്രവർത്തകരെയും സർക്കാരിന്റെ ആരോഗ്യ ഇൻഷൂറൻസ്‌ പദ്ധതിയായ മെഡിസെപ്പിൽ ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഹോട്ടൽ അളകാപുരിയിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി.എൻ. ജയഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ജയതിലകൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ സി പി എം സഈദ് അഹമ്മദ് വരവുചെലവു കണക്കും അവതരിപ്പിച്ചു.
പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ഇ.പി.മുഹമ്മദ്, സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, വൈസ് പ്രസിഡൻ്റ് എം.ബാലഗോപാലൻ, ട്രഷറർ സി.അബ്ദുറഹിമാൻ, സി.എം.കെ പണിക്കർ, കെ.വി കുഞ്ഞിരാമൻ, ഹരിദാസൻ പാലയിൽ, നടക്കാവ് മുഹമ്മദ് കോയ, പി.ജെ.മാത്യു, എം.സുധീന്ദ്രകുമാർ, പി.പി. അബൂബക്കർ, കെ.എഫ്. ജോർജ്, ഉമ്മർ പാണ്ടികശാല, യു.കെ. കുമാരൻ, പി.അബ്ദുൾ മജീദ്, എ.പി അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.പി. അബൂബക്കർ (പ്രസിഡൻ്റ് ), കെ.ബാബുരാജ്, കെ.എഫ്. ജോർജ്, അശോക് ശ്രീനിവാസ് (വൈസ് പ്രസിഡൻ്റുമാർ), എം.സുധീന്ദ്രകുമാർ (സെക്രട്ടറി), കെ. മോഹൻദാസ്, ബാബു ചെറിയാൻ, സി.എം.നൗഷാദലി (ജോയിൻ്റ് സെക്രട്ടറിമാർ), സി.പി.എം സഈദ് അഹമ്മദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close