KERALAlocaltop news

നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ വരെ ഉടൻ അറസ്റ്റ് ചെയ്യണം: ജോയിന്റ് കൗൺസിൽ

കോഴിക്കോട് :

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോയിൻറ് കൗൺസിൽ – കെ ആർ ഡി എസ് എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റ് സമുച്ചയത്തിൽ പ്രതിഷേധ പ്രകടനവും യോഗം നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്നും ശ്രീ നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ വരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗം ജോയിൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി എം സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു ജോയിൻ കൗൺസിൽ ജില്ലാ പ്രസിഡണ്ട് സ.കെ അജിന അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി സുനിൽകുമാർ സ്വാഗതം പറഞ്ഞു. സിപി മണി ടി രത്നദാസ് പ്രമീള എം കെ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close