തൃശൂര്‍: സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റായി അലക്സാണ്ടര്‍ സാമിനേയും (തൃശൂര്‍) ജനറല്‍ സെക്രട്ടറിയായി വീണ്ടും കെ.പി. വിജയകുമാറിനേയും (കോഴിക്കോട്) തെരഞ്ഞെടുത്തു. തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന മൂന്നു ദിവസത്തെ സമ്മേളന പരിപാടിയില്‍ ഐകകണ്ഠ്യേനെയായിരുന്നു തെരഞ്ഞെടുപ്പ്. ജോയ് എം മണ്ണൂര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. മറ്റു ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി പിന്നീടു തെരഞ്ഞെടുക്കും.
മുന്‍ പ്രസിഡന്റ് എ. മാധവന് (എറണാകുളം), ഡോ. നടുവട്ടം സത്യശീലന് (കോട്ടയം), സി.എം.കെ. പണിക്കര്‍ (കോഴിക്കോട്) എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു