KERALAlocaltop news

വാർഡ് വിഭജനം : പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ രാജിവച്ചു

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ചും, വാർഡ് വിഭജനത്തിലെ അപാകതയും, അവഗണനയും തിരിച്ചറിഞ്ഞ് ഇവ പരിഹരിക്കുന്നതിന് LDF ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരുടെ യോഗയും, മുന്നണി യോഗവും വിളിച്ചു ചേർക്കണമെന്ന് മുന്നണി നേതൃത്വത്തെ പാർട്ടി രേഖാമൂലം അറിയിച്ചിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പരിഹാരമാവാത്തതിൽ കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം  ജോസ് തോമസ് മാവറ രാജി വെച്ചു. കഴിഞ്ഞ നാലു വർഷത്തോളമായി ഗ്രാമപ്പഞ്ചായത്ത് പ്രവർത്തനങ്ങൾ സംബന്ധിച്ച് മുന്നണി യോഗം ചേർന്ന് വിലയിരുത്തലുകൾ നടത്തിയിട്ടില്ല എന്നും ജോസ് തോമസ് മാവറ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close