KERALAlocal

കോഴിക്കോട് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; ഒരാള്‍ക്ക് ഗുരുതരപരിക്ക്

കോഴിക്കോട്: മണിയൂര്‍ ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം. ഒരാള്‍ക്ക് ഗുരുതരപരിക്കേറ്റു. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ ഹരിപ്രസാദിന്റെ കൈപ്പത്തി തകര്‍ന്നു. ഇയാളുടെ രണ്ടു കൈകള്‍ക്കും ഗുരുതര പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അന്വേഷണത്തിനിടെ സംഭവസ്ഥലത്തു നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

 

 

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close