KERALAlocaltop news

ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് തുടർച്ചയായി 100% വിജയം

ഈങ്ങാപ്പുഴ : ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്  സിബിഎസ്ഇ പരീക്ഷയിൽ    തുടർച്ചയായ ഇരുപതാം വർഷം 100% വിജയം.

32 കുട്ടികൾ പരീക്ഷ എഴുതിയതിൽ 27 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. അഞ്ച് കുട്ടികൾ ഫസ്റ്റ് ക്ലാസ്സ് നേടി.
അഞ്ചു മരിയ സയൻസിലും ജിയാ ആക്കാ ജെയ്‌സ് മലയാളത്തിലും 100 മാർക്ക്‌ കരസ്ഥമാക്കി.ആൻഡ്രിയ ബിലിഫി,ആറ്റിന ആൻ വില്ലംസ്, ഹിൽന സോജി എന്നിവർക്ക് എല്ലാ വിഷയങ്ങൾക്കും A1 ലഭിച്ചു. ഇതിൽ
ആൻഡ്രിയ ബിലിഫി 98% ശതമാനത്തോടെ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മികച്ച മാർക്ക് കരസ്ഥമാക്കിയ കുട്ടികളെയും അതിനായി പ്രയത്നിച്ച അധ്യാപകരെയും മാനേജമെന്റിനെയും പി.ടി.എ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close