KERALAlocaltop news

വന നിയമഭേദഗതി മൗലികാവകാശങ്ങൾക്ക് എതിര് : മാജൂഷ് മാത്യൂസ്

 

കോഴിക്കോട് : കേരള ഫോറസ്റ്റ് ആക്ട് നിയമഭേദഗതി വിജ്ഞാപനം ജനങ്ങളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നതാണെന്നും കരി നിയമം പിൻവലിക്കണമെന്നും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജൂഷ് മാത്യൂസ് അഭിപ്രായപ്പെട്ടു.

വിജ്ഞാപനത്തിലെ 52,63, 69, വകുപ്പുകൾ ഒഴിവാക്കപ്പെടേണ്ടവയാണ്.
എവിടെയും കയറി പരിശോധന നടത്തുന്നതിനുള്ള അമിത അധികാരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനു നൽകുന്നത് നീതീകരിക്കാനാവില്ല.
നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ഉത്തരവാദിത്തമാകുന്നത് ഫോറസ്റ്റ് ഉദ്യോഗസ്ഥരിൽ നിന്ന് പ്രതികാര നടപടികൾ ഉണ്ടാകാൻ കൂടുതൽ അവസരം നൽകും. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ ഉള്ളവർക്ക് അധികാരം നൽകുന്നതും അറസ്റ്റിനു കൃത്യമായ സാഹചര്യങ്ങൾ നിർവചിക്കാത്തതും അധികാര ദുർവിനിയോഗത്തിന് കാരണമാകുമെന്ന് മാജൂസ് മാത്യൂസ് അഭിപ്രായപ്പെട്ടു. വനത്തോട് ചേർന്ന് പുഴകളിലും തോടുകളിലും മീൻപിടുത്തം നിരോധിച്ചുകൊണ്ട് വനവകുപ്പിന് കേസെടുക്കാവുന്ന നിയമനിർമാണത്തിന് സാധ്യതയുണ്ട്.

മനുഷ്യനെ പരിഗണിക്കാതെ വന്യമൃഗ സുരക്ഷയ്ക്ക് മാത്രം മുൻതൂക്കം നൽകുന്ന നിയമഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മാജൂഷ് മാത്യൂസ് മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close