
തിരുവനന്തപുരം: പൊലീസിനെ വെല്ലുവിളിച്ച അര്ജുന് ആയങ്കിയെ എത്രയും വേഗം പിടികൂടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം.നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊച്ചിയിലടക്കം പൊലീസ് വ്യാപക പരിശോധന നടത്തി. എറണാകുളത്താണ് അവസാനമായി അര്ജുന് ആയങ്കിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധ ശക്തമാക്കിയത്.അതേസമയം അര്ജുന് ആയങ്കിയുടെ സോഷ്യല്‍ മീഡിയ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നും പൊലീസ് ഇപ്പോള്‍ സംശയിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചും അര്ജുന് ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിലും അര്‍ജുനെതിരെ പൊലീസ് കേസെടുത്തേക്കും. തന്നെയും സുഹൃത്തുക്കളെയും പ്രതി ചേര്‍ത്ത് ജയിലിലടച്ച കേസില്‍ പുനരന്വേഷണം നടത്താനാണ് അര്ജുന് ആയങ്കി ചെന്നിത്തലയോട് ആവശ്യപ്പെട്ടത്.




