പിടിച്ചു പറി കേസിലെ പ്രതികള്‍ അറസ്റ്റില്‍
കോഴിക്കോട് വഴി യാത്രക്കാരനെ അക്രമിച്ച് പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ പോണ് പിടിച്ചു പറിച്ച കേസിലെ പ്രതികളെ കസബ പോലീസും, ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്കാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വെള്ളയില്‍ ശാന്തി നഗര്‍ കോളനി സ്വദേശി കരുവള്ളിമീത്തല് ജോഷി, വയസ്സ് 26 എന്നയാളും ടിയാന്റെ ജീവിത പങ്കാളിയായ അക്ഷയ, വയസ്സ് 26 എന്ന സ്ത്രീയുമാണ് അറസ്റ്റിലായത്. ഈ കഴിഞ്ഞ 26ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫറോക്ക് പേട്ട സ്വദേശിയെ രാത്രി 8 മണിയോടെ ഗംഗ തിയേറ്ററിന് സമീപം വെച്ച് ഇവര്‍ ഉള്‍പ്പെട്ട സംഘം തടഞ്ഞ് വെച്ച് അക്രമിച്ച് ടിയാന്റെ കയ്യിലുണ്ടായിരുന്ന മുപ്പതിനായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ച് പറിക്കുകയായിരുന്നു. കസബ പോലീസ് സ്റ്റേഷനില്‍ കേസ് എടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ പഴയ പ്രതികളുടേ ഫോട്ടോകളില്‍ നിന്നും, അന്നേ ദിവസം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഒരു അടിപിടി സംഭവവുമായി ബന്ധപ്പെട്ട് ഫ്ലയിംഗ് സ്വാഡ് എടുത്ത ഫോട്ടോയില്‍ നിന്നും പരാതിക്കാരന് പ്രതികളെ തിരിച്ചറിയുകയും, തുടര്‍ന്ന് ജോഷിയെ ശാന്തി നഗര്‍ കോളിനിയിലെ വീട്ടില്‍ നിന്നും, ജോഷിയെ അന്വേഷിച്ചെത്തിയ അക്ഷയയെ കസബ പോലീസ് സ്റ്റേഷന് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ജോഷി കോഴിക്കോട് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി ഒട്ടനവധി കേസുകളിലെ പ്രതിയും കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലിന്റെ ഭാഗമായി 6 മാസത്തെ തടവ് ശിക്ഷ കഴിഞ്ഞ് ജയില്‍ മോചിതനായ ആളുമാണ്. കസബ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജിമ്മി പി.ജെയുടെ നേതൃത്വത്തില്‍ എസ് ഐ മാരായ സനീഷ് യു, നിതിന്‍ എം.എസ്, എ.എസ്., ഐ സജേഷ് കുമാര്‍, എസ് സി പി ഒ ദീപു, സി പി ഒ മാരായ ഷിന്‍ജിത്ത്, ജിനു, ദിവ്യ, ക്രൈം സ്കാഡ് അംഗങ്ങളായ ഷാലു, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




