മെൽബൺ:കിരിബാത്തിയിൽ പുതുവർഷം പിറന്നു, 2026 നെ വരവേറ്റ് ലോകം
2026 നെ വരവേറ്റ് ലോകം. മധ്യ പസഫിക് സമുദ്രത്തിലെ ദ്വീപിലാണ് 2026 പിറവി കൊണ്ടിരിക്കുന്നത്. ഹവായിക്ക് തെക്ക് കിഴക്കായും ഓസ്ട്രേലിയക്ക് വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ കിരിബാത്തി എന്ന രാജ്യത്തിന്റെ ഭാഗമായ കിരിതിമാറ്റി ദ്വീപിലാണ് പുതുവർഷം പുലർന്നത്. ഇന്ത്യയുമായി എട്ടര മണിക്കൂറും ഗ്രീനിച്ച് സമയ പ്രകാരം 14 മണിക്കൂറും മുന്നിലാണ് ഇവിടത്തെ സമയം. ക്രിസ്‌മസ് ദ്വീപ് എന്നും കിരിബാത്തി അറിയിപ്പെടുന്നുണ്ട്.
കിരിട്ടിമാത്തിയിൽ പുതുവർഷം പിറന്ന് 15 മിനുട്ടിന് ശേഷം ന്യൂസിലന്റിലെ ചാത്തം ദ്വീപിൽ പുതുവർഷമെത്തും. തുടർന്ന് ന്യൂസിലന്റിലും തൊക്കാലോ തുടങ്ങിയ മറ്റു പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും പുതുവർഷം പിറക്കും. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ മനുഷ്യവാസമില്ലാത്ത ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
more news:ഹരിതമിത്രം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനംചെയ്തു
ഉഷ്ണമേഖലയിലെ ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളിൽ കാണുന്ന വലയാകാരങ്ങളായ പവിഴ ദ്വീപുകളിൽപ്പെട്ടതാണ് ഇത്. ലണ്ടനിനേക്കാളും 14 മണിക്കൂർ മുൻപാണ് ഇവിടെ പുതുവർഷം പിറന്നിരിക്കുന്നത്.
1,10,000 പേർ മാത്രമാണ് ഇവിടെ താമസം. കാലാവസ്ഥാ വ്യതിയാനം കാരണം നാശംനേരിടാൻ സാധ്യതയേറിയ പ്രദേശം കൂടിയാണിത്. കടൽവെള്ളം കയറി കുടിവെള്ളം മലിനമാവുന്നത് പതിവാണ്. എന്തായാലും തലസ്ഥാന നഗരിയായ തറാവയിൽ ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റിരിക്കുകയാണ് ആളുകൾ.
ഇവിടെ ഇന്ത്യയിൽ കലണ്ടറിലെ അവസാന താളും കടന്ന് 2025 ചരിത്രമാകാൻ ഇനി മണിക്കൂറുമാത്രം ശേഷിക്കുന്നു. കൂടുതല്‍ മികച്ച ജീവിതം സാധ്യമാകുമെന്നും സങ്കടങ്ങള്‍ അകലുമെന്നുമുള്ള പ്രതീക്ഷയിലാണ് ആളുകള്‍ 2026ലേക്ക് ചുവടുവയ്ക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.



