INDIAKERALA

മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026′ സൗന്ദര്യ മത്സരത്തിൽ കിരീടം സ്വന്തമാക്കി കേരളത്തിന്റെ കസിയ

ജയ്പുര്‍: ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ സൗന്ദര്യ മത്സരത്തില്‍ കേരളത്തിന്റെ കസിയ ലിസ് മേജോ കിരീടം സ്വന്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 52 സുന്ദരിമാര്‍ക്കൊപ്പം മത്സരിച്ച് അവരെ പ പിന്നിലാക്കിയാണ് കസിയയുടെ ഈ നേട്ടം. വരുന്ന നവംബറില്‍ പ്യുര്‍ട്ടോറിക്കോയില്‍ നടക്കുന്ന 75ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അപൂര്‍വ ഭാഗ്യം 19കാരിയായ ആലപ്പുഴക്കാരി സ്വന്തമാക്കി. സ്വദേശം ആലപ്പുഴയാണെങ്കിലും കസിയ പഠിച്ചു വളര്‍ന്നത് അബുദാബിയിലാണ്.

നിയമ വിദ്യാര്‍ഥിനിയും മോഡലുമായ കസിയ വളരെ ചെറിയ പ്രായത്തില്‍ തന്നെ ഫാഷന്‍ സൗന്ദര്യ രംഗത്ത് തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. 2025ല്‍ നടന്ന ‘മിസ് ടീന്‍ ഇന്റര്‍നാഷണല്‍’ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം റണ്ണറപ്പായി കെസിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദികളില്‍ നേരത്തെ നേടിയ പരിചയസമ്പത്തും, ആത്മവിശ്വാസവുമാണ് മിസ് യൂണിവേഴ്സ് ഇന്ത്യ വേദിയിലേയ്ക്ക് കസിയയെ എത്തിച്ചത്. സ്വന്തം രൂപത്തിലും നിറത്തിലും ഒരുകാലത്ത് താന്‍ ആത്മവിശ്വാസമില്ലാത്ത വ്യക്തിയായിരുന്നുവെന്നും ഫില്‍ട്ടര്‍ ഇല്ലാത്ത ഫോട്ടോ പോലും കൈയിലുണ്ടായിരുന്നില്ലെന്നും കസിയ നേരത്തെ പറഞ്ഞിട്ടുണ്ട്https://youtu.be/yCRyXBc7wPg?si=Ir885O7ySFXSSRhm.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close