KERALA
പഞ്ചസാരയുടെ വില കുത്തനെ ഉയരുന്നു

ന്യൂഡല്‍ഹി: ഓണക്കാലത്ത് പഞ്ചസാര അടക്കം സാധനങ്ങളുടെ വില വര്‍ധനവ് ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷമാണ് ഉണ്ടാക്കുന്നത്. പഞ്ചസാര കിലോയ്ക്ക് 75 രൂപവരെയെത്തിയിരിക്കുകയാണ്. ഓഗസ്റ്റ് ഏഴിന് ശേഷം പഞ്ചസാരയുടെ വിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 12 ദിവസത്തിനിടയിലാണ് വില ഇത്രയും ഉയര്‍ന്നത്. 19 ശതമാനം മുതല്‍ 21 ശതമാനം വരെ വില വര്‍ധനവ് ഇതിനോടകം ഉണ്ടായി. പഞ്ചസാരയുടെ വില വര്‍ധനവിനുള്ള കാരണം പറയുകയാണ് കാര്‍ഷിക സാമ്പത്തിക വിദഗ്ധനായ പ്രൊഫസര്‍ അശോക് ഗുലാത്തി. പഞ്ചസാരയുടെ ഉത്പാദനം കുറഞ്ഞതാണ് വില വര്‍ധനവിനുള്ള പ്രധാന കാരണമായി അശോക് ഗുലാത്തി ചൂണ്ടിക്കാട്ടുന്നത്. പഞ്ചസാരയുടെ കരുതല്‍ ശേഖരം കുറഞ്ഞതും തിരിച്ചടിയായി. പെട്രോളില്‍ ചേര്‍ക്കുന്നതിനുള്ള എഥനോള്‍ നിര്‍മ്മാണത്തിനായി കരിമ്പിന്റെ ഉപയോഗം വര്‍ധിക്കുക കൂടി ചെയ്തതോടെ അത് പഞ്ചസാര വില കുത്തനെ ഉയരാന്‍ കാരണമായതായും അശോക് ഗുലാത്തി പറഞ്ഞുhttps://youtu.be/SPG2rLpfexw?si=iZ7Susg7XmUspeOY.




