KERALATechnology

വൈദ്യുതി നിയന്ത്രണം: ജീവനക്കാരുടെ സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി പരാതി നൽകി

ആലുവ: ജീവൻ സംരക്ഷിക്കണം എന്നാവശ്യവുമായി പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ. ആലുവ സർക്കിൾ ഇൻസ്പെക്ടർക്കാണ്, വെസ്റ്റ് സെക്ഷൻ അധികൃതർ കത്ത് നൽകിയത്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് കെഎസ്ഇബി ഓഫീസുകളിലേക്ക് ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പരാതിയുമായി അധികൃതർ മുന്നോട്ട് വന്നത്.അമിത വൈദ്യുതി ഉപയോഗവും വേനൽച്ചൂടും കാരണം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ വിവിധയിടങ്ങളിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. രാത്രി സമയങ്ങളിൽ വൈദ്യുതി തടസ്സം നേരിടുമ്പോൾ കെഎസ്ഇബി ഓഫീസുകളിൽ ആളുകൾ എത്തി ബഹളം വെക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാർ സുരക്ഷ തേടി പോലീസിനെ സമീപിച്ചത്.
ആലുവ വെസ്റ്റ് സെക്ഷൻ ഓഫീസിൽ കഴിഞ്ഞ ദിവസം ഉണ്ടായ വൈദ്യുതി തടസ്സവും, തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് പരാതിയിലേക്ക് നയിച്ചത്.

https://www.youtube.com/watch?v=DtUb7VNMQFk

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close