തിരുവനന്തപുരം:കാന്‍സര്‍ ചികിത്സാരംഗത്ത് നൂതനമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും , ആര്‍ സി സി യുടെ സ്ഥാപക ഡയറക്ടറമായ ഡോ.എം.കൃഷ്ണന്‍ നായര്‍ അന്തരിച്ചു.ഇന്ത്യയിലെ തന്നെ മികവുറ്റതും,ഏറ്റവും വലിയ ക്യാന്‍സര്‍ സെന്ററായി ആര്‍ സി സി യെ മാറ്റുന്നതിന് സുപ്രധാന പങ്കു വഹിച്ച ഒരാളാണ് അദ്ദേഹം. ലോകാരോഗ്യ സംഘടനയിലെ കാന്‍സര്‍ ഉപദേശക സമിതിയിലെ അംഗവുമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ തിരുവന്തപുരം ശാസ്തമംഗലത്തെ വീട്ടിലായിരുന്നു അന്ത്യം.