KERALAlocaltop news

കോഴിക്കോട് നഗരത്തിൽ രാത്രി സ്വർണകട്ടി കവർന്ന സംഭവം; ഒരാൾ പിടിയിൽ

കോഴിക്കോട്​: നഗരത്തിൽ  സ്വർണകട്ടി കവർന്ന കേസിൽ ഒരാൾ പിടിയിൽ. ക​ക്കോടി മൂ​ട്ടോളി സ്വദേശി​ കെ.കെ. ലതീഷിനെയാണ്​ (37) കസബ പൊലീസ്​ അറസ്​റ്റുചെയ്​തത്​.  സെപ്​തംബർ 20ന്​ രാത്രി കണ്ടംകുളം ജൂബിലി ഹാളിന്​ സമീപം രാത്രി പത്തരയോടെയാണ്​​ കേസിനാസ്​പദമായ സംഭവം​.
ലിങ്ക്​ റോഡിലെ സ്വർണ ഉരുക്കുശാലയിൽ നിന്നും മാങ്കാവിലെ താമസ സ്​ഥല​ത്തേക്ക്​ കൊണ്ടുപോവുകയായിരുന്ന 1.2 കിലോഗ്രാം സ്വർണം ബംഗാൾ വർധമാൻ സ്വദേശി റംസാൻ അലിയിൽ നിന്നാണ്​ കവർന്നത്​.
റംസാൻ സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്നെത്തിയ സംഘം ​പാളയം തളി ജൂബിലിഹാളിനു മുന്നിൽ വെച്ച്​​ തടഞ്ഞുനിർത്തുകയും കഴുത്തിന്​ പിടിച്ച്​ തള്ളി ചവിട്ടി വീഴ്​ത്തിയശേഷം പാൻറ്​സി​ന്റെ കീശയിലുണ്ടായിരുന്ന സ്വർണം തട്ടിപ്പറിച്ചെടുത്ത്​ രക്ഷപ്പെടുകയായിരുന്നു.
റംസാൻ ബഹളംവെച്ചതോടെ സമീപ വാസികൾ വിവരമറിയിച്ച്​ സ്​ഥലത്തെത്തിയ പൊലീസ്​ സംഘം എല്ലാ റോഡിലും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അന്വേഷണത്തിൽ നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ്​ സ്വർണം കവർന്നതെന്ന്​  കണ്ടെത്തിയിരുന്നു. പ്രദേശത്തെ വിവിധ വ്യാപാര സ്​ഥാപനങ്ങളിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച ചില സൂചനകളിൽ നിന്നാണ്​ പ്രതികളിലൊരാളെ  തിരിച്ചറിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close