KERALA

പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാന്‍ സുധാകരന് പല കാരണങ്ങളാല്‍ ആഗ്രഹം കാണും! കെ പി സി സി പ്രസിഡന്റിന് ചുട്ട മറുപടിയുമായി മുഹമ്മദ് റിയാസ്‌

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫ്‌ളൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ?
കെ പി സി സി അധ്യക്ഷന്‍ സുധാകരനെ വിമര്‍ശിച്ചു കൊണ്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തിയത് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാന്‍ കെ പി സി സി പ്രസിഡന്റിന് പല കാരണങ്ങാല്‍ ആഗ്രഹമുണ്ടെന്ന് അറിയാം. എന്നാല്‍, വിഷയം പഠിക്കാതെ എഫ് ബി പോസ്റ്റ് ചെയ്യുക എന്ന ഉത്തരവാദിത്തമെങ്കിലും സുധാകരന്‍ കാണിക്കേണ്ടതില്ലേ എന്ന് മന്ത്രി അദ്ദേഹത്തിന്റെ എഫ് ബി കുറിപ്പില്‍ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാൻ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാൽ ആഗ്രഹമുണ്ടെന്ന് അറിയാം.
അത് നടക്കട്ടെ.
എന്നാൽ ഒരു വിഷയം വരുമ്പോൾ അങ്ങ് അതിനെ കുറിച്ച് പഠിച്ചു FBപോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ ഭംഗി ?
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ ?
സാമൂഹ്യ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്.
എന്നാൽ കെപിസിസി അധ്യക്ഷൻ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി PWD യെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോൾ പ്രതികരിക്കാതെ തരമില്ല.
അങ്ങയുടെ FB പോസ്റ്റ് വരികൾ തന്നെ കടമെടുക്കട്ടെ
“പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയിൽ നിന്ന് പുറത്ത് വരുന്നത്”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close