കോഴിക്കോട് : സരോവരം ബീവ്റേജസ് ഔട്ട്ലെറ്റില് കഴിഞ്ഞ ദിവസം രാത്രി മദ്യം വാങ്ങാനെത്തി സുരക്ഷാ ജീവനക്കാരനെ തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് ജാമ്യം. സിവില്‍ സ്റ്റേഷന് എടച്ചേതിരാഴം കെ ബിനു (26), ഈസ്റ്റ് കോട്ടപറമ്പ് രാജന് നിവാസില്‍ സംജിത് (24) എന്നിവര്‍ക്കാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാല് ജാമ്യം അനുവദിച്ചത്. മദ്യഷാപ്പ് അടയ്ക്കാന്‍ പോകുന്നതിനിടയിലെത്തിയ യുവാക്കളോട് കട അടയ്ക്കുകയാണെന്നും പെട്ടെന്ന് വാങ്ങണമെന്നും സെക്യൂരിറ്റി ജീവനക്കാരനായ മനോജ് നിര്‍ദേശിച്ചു. ഇതിനിടയിലാണ് കൈയേറ്റമുണ്ടായത്. പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മനോജിനെ ബൈപാസ് റോഡരികില്‍ വെച്ച് സംഘം ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. ഇയാളെ പിന്നീട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ പി സി 308 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കുവേണ്ടി അഡ്വ, സി പി അബ്ദുള്‍ റഫീഖ്, അഡ്വ. സി എം ജംഷീര്‍ എന്നിവര്‍ ഹാജറായി.
Related Articles
Check Also
Close-
ആവിക്കൽതോട്, കോതി മലിനജല പദ്ധതി; നിർമാണ കാലാവധി നീട്ടാൻ തീരുമാനം
October 18, 2022