ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അടിയന്തര ആശ്വാസമില്ല. അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാള് നല്കിയ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കാണിച്ച് കോടതി തള്ളി. ഒരു രാത്രി കൂടി ജയിലില്‍ അദ്ദേഹം തുടരേണ്ടി വരും. മദ്യഅഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അറസ്റ്റിനെ ചോദ്യം ചെയ്താണ് കെജ്രിവാള് കോടതിയെ സമീപിച്ചത്.
കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഇഡിക്ക് നേരത്തെ കോടതി നോട്ടീസയച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. ഏപ്രില്‍ മൂന്നിനാണ് ഹര്‍ജി ഇനി പരിഗണിക്കുക. നിലവില്‍ ഇഡിയുടെ കസ്റ്റഡിയിലാണ് കെജ്രിവാള്. ഇഡിയുടെ ഡല്‍ഹി ഓഫീസിലെ ലോക്കപ്പിലാണ് കെജ്രിവാള് ഇപ്പോഴുള്ളത്.